Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിന്‍റെ പ്രസംഗം...

രാഹുലിന്‍റെ പ്രസംഗം തടസപ്പെടുത്താൻ ഖാ​ലി​സ്താ​ൻ വാ​ദി​ക​ളുടെ ശ്രമം -ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
Rahul Gandhi, Khalistan supporters
cancel

സാ​ന്റ ക്ലാ​ര (യു.​എ​സ്): കാ​ലി​ഫോ​ർ​ണി​യ​​യിലെ സാ​ന്റ ക്ലാ​ര​യി​ൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം ഖാ​ലി​സ്താ​ൻ വാ​ദി​ക​ൾ തടസപ്പെടുത്താൻ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ഇ​ന്ത്യ​ൻ ഓ​വ​ർ​സി​സ് കോ​ൺ​ഗ്ര​സ് യു.​എ​സ്.​എ ന​ട​ത്തി​യ ‘മൊ​ഹ​ബ​ത് കി ​ദു​കാ​ൻ’ എ​ന്ന പ​രി​പാ​ടി​യിൽ പ്രസംഗിക്കവെയാണ് സംഭവം.

1984ലെ കോൺഗ്രസ് ഭരണകാലത്തെ സിഖ് വിരുദ്ധ കലാപം ചൂണ്ടിക്കാട്ടി മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കെതിരെയാണ് ഖാ​ലി​സ്താ​ൻ വാ​ദി​ക​ൾ മുദ്രാവാക്യം വിളിച്ചത്. 'ഖാലിസ്ഥാൻ സിന്ദാബാദ്' എന്ന മുദ്രാവാക്യവും ഖാ​ലി​സ്താ​ൻ വാ​ദി​ക​ൾ വിളിച്ചു. ഖാലിസ്ഥാനി ഭീകര സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസിനെ (എസ്.എഫ്‌.ജെ) അനുകൂലിക്കുന്നവരാണ് പ്രതിഷേധം ഉയർത്തിയത്. രാ​ഹു​ലി​ന്റെ പ്ര​സം​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചവരെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പരിപാടി നടന്ന ഹാളിൽ നിന്ന് പുറത്താ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമാണ് പരിപാടിയിൽ രാഹുൽ ഗാന്ധി ഉയർത്തിയത്. ദൈ​വ​ത്തി​നേ​ക്കാ​ൾ വി​വ​ര​മു​ള്ള​വ​രാ​ണെ​ന്ന് ധ​രി​ക്കു​ന്ന ചി​ല​ർ ഇ​ന്ത്യ​യി​ലു​ണ്ടെ​ന്നും ന​രേ​ന്ദ്ര മോ​ദി അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പറഞ്ഞു. ഈ ​ആ​ളു​ക​ൾ​ക്ക് എ​ല്ലാം അ​റി​യാം എ​ന്ന ധാ​ര​ണ​യാ​ണ്. അ​വ​ർ ച​രി​ത്ര​കാ​ര​ന്മാ​രോ​ട് ച​രി​ത്ര​വും ശാ​സ്ത്ര​ജ്ഞ​രോ​ട് ശാ​സ്ത്ര​വും സൈ​നി​ക​രോ​ട് യു​ദ്ധ​ത​ന്ത്ര​വും വി​ശ​ദീ​ക​രി​ക്കും -രാ​ഹു​ൽ പ​രി​ഹ​സി​ച്ചു.

ഒ​രാ​ൾ​ക്ക് എ​ല്ലാം അ​റി​യാ​നാ​കാ​ത്ത​വി​ധം വ​ലു​തും കു​ഴ​ഞ്ഞു​മ​റി​ഞ്ഞ​തു​മാ​ണ് ലോ​കം. നി​ങ്ങ​ൾ മോ​ദി​ക്കൊ​പ്പം ദൈ​വ​ത്തി​ന​രി​കെ ഇ​രു​ന്നാ​ൽ, പ്ര​പ​ഞ്ചം എ​ങ്ങ​നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മോ​ദി ദൈ​വ​ത്തോ​ട് വി​ശ​ദീ​ക​രി​ക്കു​ന്ന​ത് കേ​ൾ​ക്കാം. താ​ൻ എ​ന്താ​ണ് സൃ​ഷ്ടി​ച്ച​തെ​ന്ന കാ​ര്യ​ത്തി​ൽ ദൈ​വ​ത്തി​നു​ത​ന്നെ ആ​ശ​യ​ക്കു​ഴ​പ്പ​മാ​കും- രാ​ഹു​ലി​ന്റെ വാ​ക്കു​ക​ൾ കേ​ട്ട് സ​ദ​സ്സി​ൽ കൂ​ട്ട​ച്ചി​രി പൊ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rahul GandhiKhalistani Row
News Summary - Rahul Gandhi heckled by radicals at US event, ‘Khalistan Zindabad’ slogans raised (VIDEO)
Next Story