Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹാഥറസ് മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിക്ക് യു.പി കോടതി നോട്ടീസ്

text_fields
bookmark_border
ഹാഥറസ് മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധിക്ക് യു.പി കോടതി നോട്ടീസ്
cancel

ല​ഖ്നോ: മാ​ന​ന​ഷ്ട​ക്കേ​സി​ൽ ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് നോ​ട്ടീ​സ്. ഹാ​ഥ​റ​സി​ലെ ​പ്ര​ത്യേ​ക കോ​ട​തി​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. 2020 സെ​പ്റ്റം​ബ​റി​ൽ ഹാ​ഥ​റ​സി​ലെ ബൂ​ൽ​ഗ​ഢി ഗ്രാ​മ​ത്തി​ൽ ദ​ലി​ത് പെ​ൺ​കു​ട്ടി കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ കു​ട്ടി മ​രി​ച്ചു. ഗ്രാ​മ​ത്തി​ലെ ​നാ​ലു​പേ​ർ ആ​യി​രു​ന്നു കേ​സി​ലെ പ്ര​തി​ക​ൾ. ഇ​വ​രി​ൽ മൂ​ന്നു​പേ​രെ വി​ട്ട​യ​ച്ചു. ഒ​രാ​ൾ ജ​യി​ലി​ലാ​ണ്.

നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞ് ഗ്രാ​മ​ത്തി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി, ഇ​ര​യു​ടെ കു​ടും​ബം വീ​ട്ടി​ൽ ഒ​തു​ങ്ങി​ക്ക​ഴി​യാ​ൻ നി​ർ​ബ​ന്ധി​ത​രാ​കു​മ്പോ​ൾ പ്ര​തി​ക​ൾ ‘സ്വൈ​ര​വി​ഹാ​രം’ ന​ട​ത്തു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. കോ​ട​തി കു​റ്റ​മു​ക്ത​രാ​ക്കി​യി​ട്ടും ഇ​വ​രെ പ്ര​തി​ക​ളെ​ന്ന് വി​ളി​ച്ച​ത് അ​പ​മാ​നി​ക്ക​ലാ​ണെ​ന്നു​പ​റ​ഞ്ഞാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

കേ​സി​ൽ ശ​നി​യാ​ഴ്ച വാ​ദം കേ​ൾ​ക്കേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​ർ അ​വ​ധി​യി​ലാ​യ​തി​നാ​ൽ ന​ട​ന്നി​ല്ല. ഒ​ക്ടോ​ബ​ർ 16ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. നേ​ര​ത്തെ എം.​പി-​എം.​എ​ൽ.​എ കോ​ട​തി​യി​ലെ അ​ഡീ​ഷ​ന​ൽ സി​വി​ൽ ജ​ഡ്ജി ദീ​പ​ക് നാ​ഥ് സ​ര​സ്വ​തി രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ പ​രാ​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ ന​ൽ​കി​യ റി​വി​ഷ​ൻ പെ​റ്റീ​ഷ​ൻ അ​ഡീ​ഷ​ന​ൽ ജി​ല്ല ജ​ഡ്ജി വി​ജ​യ് കു​മാ​ർ ആ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - UP Court Issues Notice to Rahul Gandhi in 2020 Hathras Defamation Case
Next Story