വളർത്തുനായക്ക് മുസ്ലിം യുവതിയുടെ പേരിട്ടു; രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് എ.ഐ.എം.ഐ.എം നേതാവ്
text_fieldsമുബൈ: വളർത്തുനായക്ക് മുസ്ലിം യുവതിയുടെ പേരിട്ടതിന് രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് എ.ഐ.എം.ഐ.എം നേതാവ് മുഹമ്മദ് ഫർഹാൻ.
“പല മുസ്ലിം സ്ത്രീകൾക്കുമുള്ള പേരാണിത്. മതേതരമെന്ന് വിശേഷിപ്പിക്കുന്ന കോൺഗ്രസ് പാർട്ടിയോടും അതിലെ മുസ്ലീം രാഷ്ട്രീയക്കാരോടും നായക്ക് മുസ്ലിം പേരിട്ടത് ശരിയാണോ എന്ന് ചോദിക്കാൻ ആഗ്രഹിക്കുന്നു"- മുഹമ്മദ് ഫർഹാൻ എക്സിൽ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.
മുസ്ലിം പെൺകുട്ടികളോടും സ്ത്രീകളോടും രാഹുൽ ഗാന്ധി മാപ്പ് പറയുമോയെന്നും ഫർഹാൻ ചോദിച്ചു. രാഹുൽ ഗാന്ധി തന്റെ തെറ്റ് അംഗീകരിക്കുകയും ഖേദിക്കുകയും ചെയ്യുന്നില്ലെങ്കിൽ അത് ഗാന്ധി കുടുംബം മുസ്ലിങ്ങളെ എങ്ങനെ കാണുന്നു എന്ന സൂചന നൽകുമെന്നും മുഹമ്മദ് ഫർഹാൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി സോണിയ ഗാന്ധിക്ക് നൂറി എന്ന നായക്കുട്ടിയെ സമ്മാനിച്ചത്. നൂറിയെ സോണിയ ഗാന്ധിക്ക് സമ്മാനിക്കുന്നതിന്റെ വിഡിയോ രാഹുൽ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

