Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസിനെതിരെ...

ആർ.എസ്​.എസിനെതിരെ പോരാടുന്നതിൽ സന്തോഷമെന്ന്​ രാഹുൽ

text_fields
bookmark_border
ആർ.എസ്​.എസിനെതിരെ പോരാടുന്നതിൽ സന്തോഷമെന്ന്​ രാഹുൽ
cancel

ന്യൂഡൽഹി: രാജ്യത്തെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തവെ അസമിലെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട്​ ആർ.എസ്​.എസ്​ നൽകിയ കേസിൽ വാദം കേൾക്കുന്നതിന്​ രാഹുൽ ഗാന്ധി കോടതിയിൽ.  തെരഞ്ഞെടുപ്പ്​ പ്രചരണത്തി​​െൻറ ഭാഗമായി നടത്തുന്ന റോഡ്​ ഷോ ഉത്തർപ്രദേശിൽ നിർത്തിവെച്ചാണ്​ രാഹുൽ ഗാന്ധി ഗുഹാവത്തിയിലെ കോടതിയിൽ എത്തിയിരിക്കുന്നത്​.  

ആർ.എസ്​.എസിന്​ തനിക്കെതിരെ എത്ര കേസുകൾ വേണമെങ്കിലും കൊടുക്കാം. അവർക്കെതിരെ പോരാടുന്നതിൽ സന്തോഷമേയുള്ളൂ.  പാവങ്ങൾക്കും കർഷകർരുടെ അവകാശങ്ങൾക്കും അർഹരായിട്ടും തൊഴിൽ രഹിതരായി നിൽക്കുന്ന  ചെറുപ്പക്കാർക്കും വേണ്ടിയാണ്​ താൻ പോരാടുന്നത്. അതുകൊണ്ടാണ്​ തനിക്കെതിരെ വ്യാജകേസുകൾ നൽകുന്നത്​. ബി.ജെ.പി സർക്കാർ പ്രവർത്തിക്കുന്നത്​ പത്തോ പതിനഞ്ചോ ആളുകൾക്ക്​ വേണ്ടിയാണെന്നും രാഹുൽ ഗാന്ധി ഗുഹാവത്തിയിൽ പറഞ്ഞു.

2015 ഡിസംബറിൽ റോഡ്​ ഷോയുടെ ഭാഗമായി അസമിലെത്തിയ രാഹുൽ ഗാന്ധി ബാര്‍പെത ക്ഷേത്രത്തിലെത്തുകയായിരുന്നു. എന്നാൽ ഒരു സംഘം സ്​ത്രീ ഭക്തർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും  രാഹുലിനെ തടഞ്ഞു.

സംഭവത്തില്‍ രോഷാകുലനായ രാഹുല്‍ ഇതിന്‍റെ പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് ആരോപിച്ചിരുന്നു. സ്ത്രീകളെ മുന്നില്‍ നിര്‍ത്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ ബി.ജെ.പി- ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ നടപടി ലജ്ജാകരമാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. സംഭവത്തിൽ ആര്‍.എസ്.എസ്​നൽകിയ അപകീർത്തി കേസിൽ വാദം കേൾക്കുന്നതിനാണ്​ രാഹുൽ ഇന്ന്​ കോടതിയിലെത്തിയത്​.

ക്ഷേത്ര​പ്രവേശം തടഞ്ഞെന്ന രാഹുൽ ഗാന്ധിയുടെ വാദം ക്ഷേത്ര അധികൃതരും ബി.​ജെ.പിയും നിഷേധിച്ചിരുന്നു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssassambarpetRahul Gandhi
News Summary - rahul gandhi - happy to fight aginst RSS
Next Story