അമിത് ഷാക്കെതിരായ അപകീർത്തി പരാമർശം; രാഹുൽ ഗാന്ധിക്ക് ജാമ്യം
text_fieldsജാർഖണ്ഡ് : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു. ജാർഘണ്ഡ് ചൈബാസയിലുള്ള ജനപ്രതിനിധികളുടെ കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനായി രാഹുൽ കോടതിയിൽ നേരിട്ട് ഹാജരായി. രാവിലെ 10.55 ഓടെയാണ് രാഹുൽ കോടതിയിലെത്തിയത്.
2018 ലെ ഒരു റാലിയിലാണ് രാഹുൽ അമിത് ഷായ്‌ക്കെതിരെ കേസിനാസ്പദമായ പരാമർശം നടത്തിയത്. ഏത് കൊലപാതകിക്കും ബി.ജെ.പിയുടെ ദേശീയ പ്രസിഡന്‍റാകമെന്നായിരുന്നു പരാമർശം. ഇതിനെതിരെ പ്രതാഭ് യാദവ് എന്ന വ്യക്തിയാണ് ജാർഖണ്ഡിലെ കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് രാഹുലിനോട് നേരത്തെ തന്നെ ജൂണ് 26 ന് കോടതിയിൽ ഹാജരാകണമെന്ന് ആവിശ്യപ്പെട്ടിരുന്നു. എന്നാൽ രാഹുൽ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ച് അത് ആഗസ്റ്റ് 6 ലേക്ക് മാറ്റുകയായിരുന്നു. ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് കോടതിയിൽ ഹാജരായതെന്നും നടപടിക്രമങ്ങളുമായി മുന്നോട്ട് കൊണ്ടുപോകുമെന്നും രാഹുലിന്‍റെ അഭിഭാഷകൻ പ്രണവ് ദരിപ പറഞ്ഞു. കേസ് മാനനഷ്ടവുമായി ബന്ധപ്പെട്ടതാണെന്നും 2018 ൽ രജിസ്റ്റർ ചെയ്തതാണെന്നും അഭിഭാഷകൻ പറഞ്ഞു.
ഉത്തർ പ്രദേശ്, മധ്യ പ്രദേശ് തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലും രാഹുൽ ഗാന്ധിക്കെതിരെ ഇത്തരം സമാനമായ കേസുകളെടുത്തിട്ടുണ്ട്.
മോദിയുടെ മൗനം; കാരണം അദാനിക്ക് എതിരായ അന്വേഷണം -രാഹുൽ
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിരന്തരം ഭീഷണിപ്പെടുത്തിയിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മാനം പാലിക്കുന്നത് അദാനിക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന യു.എസ് അന്വേഷണമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹ മാധ്യമമായ എക്സിലൂടെയായിരുന്നു മോദിക്കെതിരെ രാഹുലിന്‍റെ വിമർശനം.
‘ഇന്ത്യ, ദയവായി മനസ്സിലാക്കുക, അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരിടാൻ കഴിയാത്തതിന്റെ കാരണം അദാനിക്കെതിരായ യു.എസ് അന്വേഷണമാണ്’ എന്നായിരുന്നു രാഹുൽ എക്സിൽ കുറിച്ചത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥ മരവിച്ചതാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞപ്പോഴും മോദിയെ വിമർശിച്ച് രാഹുൽ രംഗത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

