Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിന്​...

രാഹുലിന്​ കർണാടകയിലേക്ക്​ ഒൗദ്യോഗിക ക്ഷണം

text_fields
bookmark_border
rahul-gandhi-thrissur
cancel

ബം​ഗ​ളൂ​രു: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു മ​ത്സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ദേ​ശീ​ യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ച് ക​ർ​ണാ​ട​ക കോ​ൺ​ഗ്ര​സ്. രാ​ഹു​ൽ ഗാ​ന്ധി ക ​ർ​ണാ​ട​ക​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ റാ​ങ്ക് ഉ​യ​രു​മെ​ന്ന് വ്യ​ക്ത​മാ​ക്കി കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് ദി​നേ​ശ് ഗു​ണ്ടു​റാ​വു ക​ത്ത് കൈ​മാ​റി. ക​ല​ബു​റ​ഗി​യി​ലെ റാ​ലി​ക്ക് മു​ന്നോ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ക​ത്ത് രാ​ഹു​ൽ ഗാ​ന്ധി​ക്ക് കൈ​മാ​റി​യ​ത്.

എ​ൻ.​ഡി.​എ​ക്ക് അ​വ​രു​ടെ തി​ള​ക്കം ന​ഷ്​​​ട​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ കോ​ൺ​ഗ്ര​സി​െൻറ സ​ഖ്യം ശ​ക്ത​മാ​ണെ​ന്നും ഗു​ണ്ടു​റാ​വു ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജെ.​ഡി.​എ​സു​മാ​യി ചേ​ർ​ന്നു​ള്ള സ​ഖ്യ​ത്തി​ൽ ഇ​പ്പോ​ഴും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ അ​തൃ​പ്തി​യു​ണ്ട്. രാ​ഹു​ൽ ഗാ​ന്ധി സം​സ്ഥാ​ന​ത്ത് മ​ത്സ​രി​ക്കാ​നെ​ത്തി​യാ​ൽ അ​ത് പ്ര​വ​ർ​ത്ത​ക​രെ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ന് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

1978ൽ ​ഇ​ന്ദി​ര ഗാ​ന്ധി ചി​ക്ക​മ​ഗ​ളൂ​രു മ​ണ്ഡ​ല​ത്തി​ലും 1999 സോ​ണി​യ ഗാ​ന്ധി ബെ​ള്ളാ​രി മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ച്ച് വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ചി​ക്ക​മ​ഗ​ളൂ​രു മ​ണ്ഡ​ലം ജെ.​ഡി.​എ​സി​നാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ബെ​ള്ളാ​രി​യി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​കും മ​ത്സ​രി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskarnatakamalayalam newsloksabha election 2019Rahul Gandhi
News Summary - rahul gandhi get invitation to karnataka -india news
Next Story