Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'ഓരോ എഫ്.ഐ.ആറും എനിക്ക് മെഡൽ, ലക്ഷ്യം 100 കേസുകൾ'; ഭരണഘടനയ്ക്കായുള്ള പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി

text_fields
bookmark_border
Every FIR is a Medal on My Chest, Goal is 100: Rahul Gandhi on Delhi Police Case
cancel
camera_alt

രാഹുൽ ഗാന്ധി


ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഡൽഹി പൊലീസ് കേസെടുത്തതിന് പിന്നാലെ കേന്ദ്ര സർക്കാരിന് കടുത്ത ഭാഷയിൽ മറുപടിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തനിക്കെതിരെ രജിസ്റ്റർ ചെയ്യുന്ന ഓരോ എഫ്.ഐ.ആറും നെഞ്ചിലെ മെഡൽ പോലെയാണെന്നും, കേസുകളെ ഭയന്ന് പിന്മാറില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

"ഓരോ എഫ്.ഐ.ആറും എന്റെ നെഞ്ചിലെ മെഡലാണ്. നിലവിൽ എനിക്കെതിരെ 45 കേസുകളുണ്ട്; എന്റെ ലക്ഷ്യം 100 എഫ്.ഐ.ആറുകളാണ്. അത്രയും ആയാലും ഭരണഘടന സംരക്ഷിക്കാനുള്ള ഞങ്ങളുടെ പോരാട്ടം തുടർന്നുതന്നെ പോകും."

— രാഹുൽ ഗാന്ധി 'എക്സി'ൽ കുറിച്ചു.

'300 എം.പിമാരെ തടഞ്ഞു; സമരം തുടരും'

ചൊവ്വാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടിക വെട്ടിനിരത്തലായ എസ്.ഐ.ആറിനെതിരെയും പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്തേക്ക് പ്രതിപക്ഷ എം.പിമാർ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. മാർച്ച് പൊലീസ് തടഞ്ഞതിനെത്തുടർന്ന് ആകാശവാണി ഭവനിലെത്തിയ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരടക്കമുള്ള നേതാക്കൾ അവിടെ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആകാശവാണി ഭവനിൽ അനുമതിയില്ലാതെ പ്രവേശിച്ചതിന് രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ ഡൽഹി പൊലീസ് കേസെടുത്തത്.

ഇന്ത്യ മുന്നണി നേതാക്കൾക്കൊപ്പം ജന്തർമന്തർ പരിസരത്ത് മാധ്യമങ്ങളെ കണ്ടപ്പോഴും രാഹുൽ ഗാന്ധി നിലപാട് ആവർത്തിച്ചു:

'ലോക്സഭയിലെയും രാജ്യസഭയിലെയും മുന്നൂറോളം എം.പിമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ നേരിൽ കണ്ട് പരാതി ബോധിപ്പിക്കാനാണ് പോയത്. എന്നാൽ ജനപ്രതിനിധികളെ കാണാൻ പോലും കമീഷൻ തയ്യാറായില്ല. പൊലീസ് ഞങ്ങളെ ബലമായി തടഞ്ഞു. ഇത്തരം എഫ്.ഐ.ആറുകൾ കണ്ട് ഭയപ്പെടുന്നവരല്ല ഞങ്ങൾ. തെരഞ്ഞെടുപ്പ് കമീഷൻ നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരായ പോരാട്ടത്തിൽ നിന്നും ഒരടി പോലും പിന്നോട്ടില്ല,' രാഹുൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Every FIR is a Medal on My Chest, Goal is 100': Rahul Gandhi on Delhi Police Case
Next Story