Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിജയികളെ അഭിനന്ദിച്ചും...

വിജയികളെ അഭിനന്ദിച്ചും ജനവിധി അംഗീകരിച്ചും രാഹുൽ; പോരാട്ടം തുടരുമെന്നും പ്രഖ്യാപനം

text_fields
bookmark_border
rahul gandhi
cancel

നാല്​ സംസ്​ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടന്ന തെര​െഞ്ഞടുപ്പ് ഫലം പുറത്തുവന്നതോടെ വിജയികളെ അഭിനന്ദിച്ച്​ രാഹുൽഗാന്ധി. വിവിധ ട്വീറ്റുകളിലാണ്​ അദ്ദേഹം എം.കെ.സ്​റ്റാലിനേയും മമതാ ബാനർജിയേയും അഭിനന്ദിച്ചത്​. മറ്റൊരു ട്വീറ്റിൽ ജനവിധി അംഗീകരിക്കുന്നെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം കുറിച്ചു.


'വിജയത്തിൽ അഭിനന്ദനങ്ങൾ എം.​കെ.സ്​റ്റാലിൻ. തമിഴ്‌നാട്ടിലെ ജനങ്ങൾ മാറ്റത്തിനായി വോട്ട് ചെയ്തു. നിങ്ങളുടെ നേതൃത്വത്തിൽ ഞങ്ങൾ മാറ്റത്തി​െൻറ ദിശയിലേക്ക്​ ആത്മവിശ്വാസത്തോടെ ചുവടുവയ്​ക്കും'-തമിഴ്​നാട്ടിൽ വിജയിച്ച ഡി.എം.കെ മുന്നണി നേതാവ്​ എം.കെ.സ്​റ്റാലിനെ അഭിനന്ദിച്ചുകൊണ്ട്​ രാഹുൽ ട്വിറ്ററിൽ കുറിച്ചു.


'ജനവിധി ഞങ്ങൾ താഴ്​മയോടെ അംഗീകരിക്കുന്നു. ഞങ്ങളുടെ പ്രവർത്തകരോടും പിന്തുണച്ച ദശലക്ഷക്കണക്കിന് ആളുകളോടും ആത്മാർഥമായ നന്ദി. ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും ആദർശങ്ങൾക്കും വേണ്ടി തുടർന്നും പോരാടും.ജയ് ഹിന്ദ്'-മറ്റൊരു ട്വീറ്റിൽ അദ്ദേഹം കുറിച്ചു. ബംഗാളിൽ ഒരു സീറ്റിലും കോൺഗ്രസിന്​ വിജയിക്കാനായിരുന്നില്ല. 'ബി.ജെ.പിയെ പരാജയപ്പെടുത്തിയ മമതയേയും പശ്ചിമ ബംഗാളിലെ ജനങ്ങളേയും അഭിനന്ദിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്'-ബംഗാൾ വിജയത്തിൽ മമതയെ അഭിനന്ദിച്ചുകൊണ്ട്​ രാഹുൽ ട്വീറ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly elections 2021Rahul Gandhi
Next Story