കൂൺ ബിരിയാണി തമിഴ്നാട് സ്റ്റൈൽ, കൂടെ കല്ലുപ്പിട്ട് രാഹുൽ ഉണ്ടാക്കിയ സാലഡും, വിഡിയോ വൈറൽ
text_fieldsസംഘത്തിന് ഒപ്പം കൂൺ ബിരിയാണി ആസ്വദിക്കുകയും ഉള്ളിയും തൈരും കല്ലുപ്പും ചേർത്ത് രാഹുൽ സാലഡ് ഉണ്ടാക്കുകയും ചെയ്യുന്ന വീഡിയോ ഒരു ദിവസത്തിനുള്ളിൽ 24 ലക്ഷത്തിലേറെ പേരാണ് കണ്ടത്.
നീല ടീ ഷർട്ടും പാന്‍റും ധരിച്ചാണ് രാഹുൽ വില്ലേജ് കുക്കിങ്ങിന് എത്തിയത്. കൂൺ ബിരിയാണി തയ്യാറാക്കുന്ന തിരക്കിലായിരുന്നു അപ്പോൾ സംഘം. എന്നാൽ രാഹുലും വിട്ടുകൊടുത്തില്ല. ബിരിയാണിക്കൊപ്പം കഴിക്കാനുള്ള സാലഡ് ഉണ്ടാക്കി സംഘത്തേയും പ്രേക്ഷകരേയും രാഹുൽ ഞെട്ടിച്ചു. താൻ വല്ലപ്പോഴും പാചകം ചെയ്യാറുണ്ടെന്നും രാഹുൽ വെളിപ്പെടുത്തി. സാലഡ് ഉണ്ടാക്കുന്നതിനിടെ ഉപ്പ് പാകമാണോ എന്നെല്ലാം ഇടക്കിടെ പരിശോധിക്കുന്നുണ്ട് രാഹുൽ.
മറ്റ് രാജ്യങ്ങളിൽ പോയി പാചകം ചെയ്യുന്ന എന്നതാണ് തങ്ങളുടെ സ്വപ്നമെന്ന് സംഘം രാഹുലിനോട് പറഞ്ഞു. അമേരിക്കയിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സംഘത്തോട് തന്‍റെ സുഹൃത്ത് സാം പിട്രോഡയോട് പറഞ്ഞ് അതിനുള്ള ഏർപ്പാടുകൾ ചെയ്തുതരാമെന്ന വാഗ്ദാനവും രാഹുൽ നൽകി.
പിന്നീട് നിലത്തു വിരിച്ച പായയിൽ ഇരുന്ന് ഗ്രാമീണർക്കൊപ്പം ഭക്ഷണം കഴിച്ചു. ബിരിയാണി എങ്ങനെയുണ്ട് എന്ന ചോദ്യത്തിന് 'നല്ല ഇരുക്ക്' എന്ന തമിഴിൽ രാഹുൽ മറുപടി നൽകുന്നുണ്ട്.
7.15 ദശലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഫുഡ് യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിങ് ചാനൽ. രാഹുലിന്റെ വീഡിയോ ഒരു മണിക്കൂറിന് അകം നാലര ലക്ഷത്തിലേറെ പേരാണ് കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

