രാഹുൽ മുത്തച്ഛൻ ഫിറോസ് ഗാന്ധിയുടെ ശവകുടീരം സന്ദർശിക്കാറില്ലെന്ന് യു.പി മന്ത്രി
text_fieldsലക്നോ: രാഹുൽ ഗാന്ധിയുടെ മുത്തച്ഛനായ ഫിറോസ് ഗാന്ധി ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള വ്യക്തിയായതിനാൽ പ ്രയാഗ്രാജിലെ അദ്ദേഹത്തിെൻറ ശവകുടീരം സന്ദർശിക്കാൻ കോൺഗ്രസ് അധ്യക്ഷൻ പോകാറില്ലെന്ന് ഉത്തർപ്രദേശ് ന്യൂനപക്ഷ കാര്യ മന്ത്രിയ മുഹ്സിൻ റാസ. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആളായാതിനാലാണ് ഫിറോസ് ഗാന്ധി അവഗണി ക്കപ്പെടുന്നതെന്നും റാസ പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനിയും രാഷ്ട്രീയ പ്രവർത്തകനും മാധ്യമപ്രവർത്തകനുമായിരുന്നു ഫിറോസ് ഗാന്ധി. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് മഹത്തായ പങ്കുവഹിച്ച ഇദ്ദേഹത്തിെൻറ ശവകുടീരം സന്ദർശിക്കാൻ പോലും കോൺഗ്രസ് നേതാക്കൾ എത്താറില്ല. കോൺഗ്രസ് അധ്യക്ഷനായ പൗത്രൻ രാഹുൽ ഗാന്ധി പോലും അദ്ദേഹത്തിന് ശവകുടീരത്തിൽ സന്ദർശനം നടത്താറില്ലെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പി ഒരു രാഷ്ട്രീയ വിഷയമായി ഇതിനെ കാണുന്നില്ല. ഫിറോസ് ഗാന്ധിയുശട ശവകുടീരം ഉപേക്ഷിച്ച നിലയിലാണുള്ളത്. ഇവിടെ ഇത്രയും മഹാനായ ഒരാൾ അന്ത്യവിശ്രമം ചെയ്യുന്നുണ്ടെന്നത് പോലും ആർക്കും അറിയില്ല. രാഹുൽ ഗാന്ധി ഒരിക്കലെങ്കിലും ഇവിടം സന്ദർശിച്ച് അദ്ദേഹത്തിന് മുത്തച്ഛനോടുള്ള ബഹുമാനം കാണിക്കണമെന്നും മുഹ്സിൻ റാസ കൂട്ടിച്ചേർത്തു.
എന്നാൽ മന്ത്രിയുടെ ആരോപണങ്ങൾ ഉത്തർപ്രദേശ് കോൺഗ്രസ് വക്താവ് തള്ളി. പബ്ലിസിറ്റിക്ക് വേണ്ടിയാണ് റാസ ഫിറോസ് ഗാന്ധിയുടെ ശവകുടീരത്തെ കുറിച്ച് സംസാരിക്കുന്നതെന്നും സ്വന്തം പാർട്ടിയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് കഴിവില്ലെന്നും കോൺഗ്രസ് വക്താവ് ഷീസാൻ ഹൈദർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
