Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ഹു​ൽ ഗാ​ന്ധി​...

രാ​ഹു​ൽ ഗാ​ന്ധി​ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​ല്ല; ഡി.​എം.​കെ സ​ഖ്യ​ത്തി​ൽ മു​റു​മു​റു​പ്പ്

text_fields
bookmark_border
Rahul Gandhi
cancel

ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട് നി​​യ​​മ​​സ​​ഭ തെ​​ര​​ഞ്ഞെ​​ടു​​പ്പ് വോ​​ട്ടെ​​ടു​​പ്പി​​ന് ഒ​​മ്പ​​ത് ദി​​വ​​സം മാ​​ത്രം ബാ​​ക്കി​​നി​​​ൽ​​ക്കെ കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ​​ഗാ​​ന്ധി എം.​​പി പ്ര​​ചാ​​ര​​ണ​​ത്തി​​ന് എ​​ത്താ​​ത്ത​​ത് ഡി.​​എം.​​കെ സ​​ഖ്യ​​ത്തി​​ൽ അ​​സ്വ​​സ്ഥ​​ത സൃ​​ഷ്ടി​​ക്കു​​ന്നു. ബി.​​ജെ.​​പി -അ​​ണ്ണാ ഡി.​​എം.​​കെ സ​​ഖ്യ​​ത്തി​​ന്റെ പ്ര​​ചാ​​ര​​ണാ​​ർ​​ഥം പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി ഇ​​തി​​ന​​കം മൂ​​ന്നു​​ത​​വ​​ണ ത​​മി​​ഴ്നാ​​ട്ടി​​ലെ​​ത്തി​​യി​​രു​​ന്നു. ഏ​​പ്രി​​ൽ 15ന് ​​നാ​​ഗ​​ർ​​കോ​​വി​​ലി​​ലും 18ന് ​​കോ​​യ​​മ്പ​​ത്തൂ​​രി​​ലും ന​​ട​​ക്കു​​ന്ന എ​​ൻ.​​ഡി.​​എ പ്ര​​ചാ​​ര​​ണ സ​േ​​മ്മ​​ള​​ന​​ത്തി​​ൽ മോ​​ദി പ​​​ങ്കെ​​ടു​​ക്കാ​​നി​​രി​​ക്കു​​ക​​യാ​​ണ്.

എ​​ന്നാ​​ൽ, ഇ​​തേ​​വ​​രെ രാ​​ഹു​​ൽ​​ഗാ​​ന്ധി ത​​മി​​ഴ്നാ​​ട്ടി​​ൽ പ്ര​​ചാ​​ര​​ണ​​ത്തി​​ന് എ​​ത്തി​​യി​​ട്ടി​​ല്ല. കേ​​ര​​ള​​ത്തി​​ലേ​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ന് പോ​​ക​​വെ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യും പ്രി​​യ​​ങ്ക​​ഗാ​​ന്ധി​​യും ചെ​ൈ​​ന്ന​​യി​​ലും കോ​​യ​​മ്പ​​ത്തൂ​​രി​​ലൂം എ​​ത്തി​​യെ​​ങ്കി​​ലും ത​​മി​​ഴ്നാ​​ട്ടി​​ലെ പ്ര​​ചാ​​ര​​ണ പ​​രി​​പാ​​ടി​​ക​​ളി​​ൽ പ​​​ങ്കെ​​ടു​​ക്കാ​​ൻ താ​​ൽ​​പ​​ര്യം കാ​​ണി​​ച്ചി​​രു​​ന്നി​​ല്ല. ഡി.​​എം.​​കെ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള മ​​തേ​​ത​​ര പു​​രോ​​ഗ​​മ​​ന മു​​ന്ന​​ണി​​യു​​ടെ മെ​​ഗാ സ​​മ്മേ​​ള​​നം ഏ​​പ്രി​​ൽ 15ന് ​​സേ​​ല​​ത്ത് ന​​ട​​ക്കാ​​നി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​നാ​​യി രാ​​ഹു​​ൽ​​ഗാ​​ന്ധി​​യെ ക്ഷ​​ണി​​ച്ചു​​വെ​​ങ്കി​​ലും പ​​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് ഇ​​തേ​​വ​​രെ ഉ​​റ​​പ്പ് ല​​ഭി​​ച്ചി​​ട്ടി​​ല്ല. രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ നി​​ല​​പാ​​ടി​​ൽ ഡി.​​എം.​​കെ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ക​​ടു​​ത്ത അ​​സം​​തൃ​​പ്തി​​യാ​​ണു​​ള്ള​​ത്.

അ​​തേ​​സ​​മ​​യം കോ​​ൺ​​ഗ്ര​​സി​​ന്റെ 27 സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യും സ്റ്റാ​​ലി​​ൻ അ​​ത​​ത് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ചെ​​ന്ന് വോ​​ട്ട​​ഭ്യ​​ർ​​ഥി​​ച്ചി​​രു​​ന്നു. പി.​​ചി​​ദം​​ബ​​രം, ഡി.​​കെ. ശി​​വ​​കു​​മാ​​ർ എ​​ന്നീ കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ മാ​​ത്ര​​മാ​​ണ് ത​​മി​​ഴ​​ക​​ത്ത് പ്ര​​ചാ​​ര​​ണ​​ത്തി​​ന് എ​​ത്തി​​യ​​ത്. ന​​ട​​ൻ വി​​ജ​​യ് ന​​യി​​ക്കു​​ന്ന ത​​മി​​ഴ​​ക വെ​​ട്രി ക​​ഴ​​ക(​​ടി.​​വി.​​കെ)​​വു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കാ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി​​ക്ക് താ​​ൽ​​പ​​ര്യ​​മു​​ണ്ടാ​​യി​​രു​​ന്ന​​താ​​യും എ​​ന്നാ​​ൽ ഈ ​​നീ​​ക്കം ഡി.​​എം.​​കെ നേ​​താ​​ക്ക​​ൾ സോ​​ണി​​യ ഗാ​​ന്ധി​​യെ സ്വാ​​ധീ​​നി​​ച്ച് ത​​ട​​ഞ്ഞ​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. ഈ​​യി​​ടെ വി​​ജ​​യ് ത​​ന്റെ പ്ര​​സം​​ഗ​​ത്തി​​ൽ ഒ​​രു വി​​ഭാ​​ഗം കോ​​ൺ​​ഗ്ര​​സു​​കാ​​ർ ഇ​​പ്പോ​​ഴും ത​​ങ്ങ​​ളോ​​ടൊ​​പ്പ​​മാ​​ണെ​​ന്ന് പ്ര​​സ്താ​​വി​​ച്ചി​​രു​​ന്ന​​ത് ച​​ർ​​ച്ച​​യാ​​യി​​രു​​ന്നു.

പു​​തു​​ച്ചേ​​രി​​യി​​ൽ ഒ​​രേ ദി​​വ​​സം സ്റ്റാ​​ലി​​നും രാ​​ഹു​​ൽ ഗാ​​ന്ധി​​യും പ്ര​​ചാ​​ര​​ണ​​ത്തി​​ന് എ​​ത്തി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും ഇ​​രു നേ​​താ​​ക്ക​​ളും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ക​​യോ ഒ​​രേ വേ​​ദി പ​​ങ്കി​​ടു​​ക​​യോ ചെ​​യ്തി​​രു​​ന്നി​​ല്ല. രാ​​ഹു​​ൽ ഗാ​​ന്ധി പ്ര​​ചാ​​ര​​ണ​​ത്തി​​ന് എ​​ത്തു​​മെ​​ന്ന് ത​​ന്നെ​​യാ​​ണ് ത​​മി​​ഴ്നാ​​ട് കോ​​ൺ​​ഗ്ര​​സി​​ന്റെ സം​​ഘ​​ട​​നാ ചു​​മ​​ത​​ല​​യു​​ള്ള ഗി​​രി​​ഷ് സോ​​ഡ​​ങ്ക​​ർ പ​​റ​​യു​​ന്ന​​ത്. പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ന​​ട​​നും മ​​ക്ക​​ൾ നീ​​തി​​മ​​യ്യം അ​​ധ്യ​​ക്ഷ​​നു​​മാ​​യ ക​​മ​​ൽ​​ഹാ​​സ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​ശ്ന​​ങ്ങ​​ൾ ര​​മ്യ​​മാ​​യി പ​​രി​​ഹ​​രി​​ക്കാ​​ൻ ശ്ര​​മം ന​​ട​​ത്തു​​ന്ന​​താ​​യും റി​​പ്പോ​​ർ​​ട്ടു​​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TamilnaduElection NewsdmkRahul Gandhi
News Summary - Rahul Gandhi did not attend the campaign; Dissatisfaction in DMK alliance
Next Story