Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുരിതം ഡിസംബര്‍ 30ന്...

ദുരിതം ഡിസംബര്‍ 30ന് ശേഷവും തുടരും –രാഹുല്‍

text_fields
bookmark_border
ദുരിതം ഡിസംബര്‍ 30ന് ശേഷവും തുടരും –രാഹുല്‍
cancel

ബാരന്‍ (രാജസ്ഥാന്‍): മുന്തിയ നോട്ടുകള്‍ അസാധുവാക്കല്‍ നടപടിമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഡിസംബര്‍ 30ന് ശേഷവും തുടരുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
രാജസ്ഥാനിലെ ബാരനില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഡിസംബര്‍ 30ന് പ്രശ്നങ്ങള്‍ തീരുമെന്നാണ് മോദി പറഞ്ഞത്. എന്നാല്‍, പ്രശ്നങ്ങള്‍ അതിനുശേഷവും തുടരുമെന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ എനിക്കാവും. ആറോ ഏഴോ മാസം കഴിഞ്ഞാലും ദുരിതം തുടരും’’ -രാഹുല്‍ പറഞ്ഞു.
കര്‍ഷകരും തൊഴിലാളികളുമായ പാവങ്ങളെ പ്രധാനമന്ത്രിയുടെ നടപടി സാമ്പത്തിക തടവറയിലാക്കിയതായും രാഹുല്‍ ചൂണ്ടിക്കാട്ടി.

Show Full Article
TAGS:rahul gandhi 
Next Story