പ്രശ്നമുണ്ടാക്കിയവർ പരിഹരിക്കെട്ട –രാഹുൽ
text_fieldsന്യൂഡൽഹി: രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് വിട്ടുകൊടുത്തതിനെ തുടർന്ന് കേരളത്തിലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ ഹൈകമാൻഡിന് ഞെട്ടൽ. വിഷയത്തിൽ കേരളത്തിെൻറ ചുമതലയുള്ള എ.െഎ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നികിനോട് വിശദീകരണം തേടിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, കേരള നേതൃത്വംതന്നെ അത് പരിഹരിക്കെട്ടയെന്ന് നിർദേശിച്ചു.
വിഷയത്തിൽ നിരവധി പരാതികൾ ഹൈകമാൻഡിന് ലഭിക്കുകയും വി.എം. സുധീരൻ, പി.ജെ. കുര്യൻ എന്നിവരടക്കം മുതിർന്ന നേതാക്കളും യുവ എം.എൽ.എമാരും പരസ്യമായി രംഗത്തുവരികയും ചെയ്തതിനെ തുടർന്നാണ് രാഹുൽ ഗാന്ധി മുകുൾ വാസ്നികുമായി ചർച്ച നടത്തിയത്. സംസ്ഥാന കോൺഗ്രസ് നേതൃത്വം വരുത്തിെവച്ച പ്രശ്നമായതിനാൽ അവരായിതന്നെ അത് പരിഹരിക്കെട്ടയെന്ന നിലപാടാണ് രാഹുലിന്.
എ.െഎ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കേരളം കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി എന്നിവർ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് രാജ്യസഭ സീറ്റ് വിട്ടുനൽകാൻ തയാറായതെന്ന് രാഹുൽ വാസ്നികിനോട് പറഞ്ഞിരുന്നു. അതിെൻറ പ്രത്യാഘാതങ്ങൾ സ്വയം നേരിടണമെന്നും രാഹുൽ പറഞ്ഞിട്ടുണ്ടത്രെ. മാണി വിഭാഗത്തെ യു.ഡി.എഫിലേക്ക് കൊണ്ടുവന്നാൽ മാത്രമേ ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടാകൂയെന്ന് പറഞ്ഞ നേതാക്കൾ ഇതുമായി ബന്ധപ്പെട്ട് കേരളത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ സ്വയം നേരിടാമെന്നും പറഞ്ഞിരുന്നു. എന്നാൽ, ഇൗ നേതാക്കൾ ബോധ്യപ്പെടുത്തിയതിൽനിന്ന് വ്യത്യസ്തമായി പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടായതാണ് രാഹുലിനെ ഞെട്ടിച്ചത്. യഥാർഥ വസ്തുതകളല്ല ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസനും പി.കെ. കുഞ്ഞാലിക്കുട്ടിയും ചേർന്ന് രാഹുലിനെ ധരിപ്പിച്ചതെന്ന് ബോധ്യപ്പെടുത്താൻ കലാപക്കൊടി ഉയർത്തിയതിലൂടെ നേതാക്കൾക്ക് കഴിഞ്ഞതായാണ് അദ്ദേഹത്തിെൻറ പ്രതികരണം തെളിയിക്കുന്നത്. ഭാവിയിൽ ഇൗ നേതാക്കളെ വിശ്വാസത്തിലെടുക്കാൻ രാഹുലിന് കഴിയാത്ത സാഹചര്യമാണ് ഇതുണ്ടാക്കിയിരിക്കുന്നത്.
കേരളത്തിൽനിന്ന് രാഹുലിന് അയച്ച പരാതികൾ, എം.എൽ.എമാരുടെ ഫേസ്ബുക്ക് പോസ്റ്റുകൾ, കുര്യനും സുധീരനും മുരളീധരനും അടക്കമുള്ളവരുടെ പ്രസ്താവനകൾ എന്നിവയെല്ലാം ഹൈകമാൻഡ് പരിേശാധിച്ചിട്ടുണ്ട്. രാഹുലിെൻറ നിലപാട് മുകുൾ വാസ്നിക് കേരളത്തിലെ നേതാക്കളെ അറിയിച്ചതിനു ശേഷമാണ് രമേശ് ചെന്നിത്തല പി.ജെ. കുര്യനെ കാണാൻ ചെന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
