Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിതുകൾ...

ദലിതുകൾ ആക്രമിക്കപ്പെടു​​േമ്പാൾ മോദിക്ക്​ മൗനം –രാഹുൽ

text_fields
bookmark_border
ദലിതുകൾ ആക്രമിക്കപ്പെടു​​േമ്പാൾ മോദിക്ക്​ മൗനം –രാഹുൽ
cancel

ദ​തി​യ (മ​ധ്യ​പ്ര​ദേ​ശ്): ​രാ​ജ​സ്​​ഥാ​നു പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ റാ​ലി​ക​ളി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച്​ കോ​ൺ​​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്ത്​ ദ​ലി​തു​ക​ളും സ്​​ത്രീ​ക​ളും ന്യൂ​ന​പ​ക്ഷ​ങ്ങ​ളും ആ​ദി​വാ​സി​ക​ളും ആ​ക്ര​മി​ക്ക​പ്പെ​ടു​േ​മ്പാ​ൾ മോ​ദി മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്ന്​ ദ​തി​യ​യി​ൽ ന​ട​ന്ന റാ​ലി​യി​ൽ രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഹൃ​ദ​യ​ത്തി​ൽ ദ​രി​ദ്ര​രി​ല്ല. സ്യൂ​ട്ടും ബൂ​ട്ടു​മി​ട്ടി​ട്ടി​ല്ലെ​ങ്കി​ൽ നി​ങ്ങ​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ഹൃ​ത്താ​വി​ല്ല. നീ​ര​വ്​ മോ​ദി, മെ​ഹു​ൽ ചോ​ക​്​​സി, അ​നി​ൽ അം​ബാ​നി എ​ന്നി​വ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ അ​ടു​പ്പ​മു​ണ്ട്. ബ​ലാ​ത്സം​ഗ കേ​സി​ൽ പ്ര​തി​യാ​യ ബി.​ജെ.​പി എം.​എ​ൽ.​എ​യെ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ഞാ​ൻ രാ​ജ്യ​ത്തി​​​െൻറ കാ​വ​ൽ​ക്കാ​ര​നാ​യി​രി​ക്കു​മെ​ന്നാ​ണ്​ 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ മു​മ്പ്​ മോ​ദി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ചു​രു​ക്കം വ​ൻ വ്യ​വ​സാ​യി​ക​ൾ മാ​ത്ര​മാ​ണ്​ മോ​ദി സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ നേ​ട്ടം​കൊ​യ്യു​ന്ന​തെ​ന്ന്​ രാ​ഹു​ൽ പ​റ​ഞ്ഞു.

ര​ണ്ടു ദി​വ​സ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​​ന്​ മ​ധ്യ​പ്ര​ദേ​ശി​ലെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി ദ​തി​യ ജി​ല്ല​യി​ലെ പ്ര​ശ​സ്​​ത​മാ​യ മാ ​പീ​താം​ബ​ര പീ​ഠ്​ ​േക്ഷ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി. സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ ക​മ​ൽ​നാ​ഥ്, ജ്യേ​തി​രാ​ദി​ത്യ സി​ന്ധ്യ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ന​വം​ബ​ർ 28നാ​ണ്​ മ​ധ്യ​പ്ര​ദേ​ശ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്. മു​ൻ​പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ഇ​ന്ധി​ര ഗാ​ന്ധി​യും രാ​ജീ​വ്​ ഗാ​ന്ധി​യും ​ഉ​ൾ​െ​പ്പ​ടെ​യു​ള്ള പ്ര​മു​ഖ​ർ ദ​തി​യ ​േക്ഷ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന്​ കോ​ൺ​ഗ്ര​സ്​ വ​ക്​​താ​വ്​ പ​ങ്ക​ജ്​ ച​തു​ർ​വേ​ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressdalitsmalayalam newsRahul Gandhi
News Summary - Rahul Gandhi Congress Dalits -India News
Next Story