Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅധ്യക്ഷ പദവി: മനം...

അധ്യക്ഷ പദവി: മനം മാറ്റമില്ലാതെ രാഹുൽ

text_fields
bookmark_border
rahul
cancel
ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു തു​ട​രാ​നു​ള്ള സാ​ധ്യ​ത തീ​ർ​ത്തും മ​ങ്ങി. തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മി​ല്ലെ​ന്നും, പു​തി​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്ര​ക്രി​യ​യി​ൽ താ​ൻ പ ​ങ്കാ​ളി​യാ​വി​ല്ലെ​ന്നും രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി.

ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തി​നു പി​ന്ന ാ​ലെ ചേ​ർ​ന്ന കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ൽ രാ​ജി പ്ര​ഖ്യാ​പി​ച്ച രാ​ഹു​ലി​നെ പി​ന്തി​ര ി​പ്പി​ക്കാ​ൻ ഒ​രു മാ​സ​ത്തോ​ള​മാ​യി മു​തി​ർ​ന്ന നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ​ല്ലാം പൊ​ളി​ഞ്ഞു​നി​ൽ​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു തോ​ൽ​വി​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത്​ രാ​ഹു​ൽ രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്​ എ.​െ​എ.​സി.​സി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​പ്പാ​ടെ ബാ​ധി​ച്ചി​ട്ടു​മു​ണ്ട്.
എ​ന്നാ​ൽ, പാ​ർ​ട്ടി സം​വി​ധാ​ന​ത്തി​ൽ പ്ര​തി​ബ​ദ്ധ​ത ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ്​ രാ​ഹു​ൽ ഗാ​ന്ധി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നോ​ട്​ വി​ശ​ദീ​ക​രി​ച്ച​ത്. ത​​​െൻറ തീ​രു​മാ​ന​ത്തി​ൽ മാ​റ്റ​മൊ​ന്നു​മി​ല്ല. പു​തി​യ അ​ധ്യ​ക്ഷ​നെ താ​ൻ നി​ശ്ച​യി​ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്​ പാ​ർ​ട്ടി​യാ​ണ്. ആ ​പ്ര​ക്രി​യ​യി​ൽ താ​ൻ ഇ​ട​പെ​ടു​ന്ന​ത്​ കാ​ര്യ​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്കാ​നേ സ​ഹാ​യി​ക്കൂ -രാ​ഹു​ൽ പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ൽ കു​ടും​ബാ​ധി​പ​ത്യ​മാ​ണ്, ഉ​ത്ത​ര​വാ​ദി​ത്തം ആ​രും ഏ​റ്റെ​ടു​ക്കു​ന്നി​ല്ല തു​ട​ങ്ങി​യ ആ​േ​ക്ഷ​പ​ങ്ങ​ൾ​ക്കി​ടെ​യാ​ണ്​ രാ​ഹു​ലി​​െൻറ പ്ര​തി​ക​ര​ണം. രാ​ഹു​ൽ പി​ന്മാ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യെ​ന്ത്​ എ​ന്ന വ​ലി​യ ചോ​ദ്യ​മാ​ണ്​ മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്കു മു​ന്നി​ൽ. ഒ​രു മാ​സ​മാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രെ നി​രാ​ശ​യി​ലേ​ക്ക്​ ത​ള്ളി​വി​ട്ട​ശേ​ഷം ഇ​നി രാ​ഹു​ലി​ന്​ പ​ദ​വി​യി​ൽ തു​ട​രാ​ൻ ക​ഴി​യി​ല്ലെ​ന്ന യാ​ഥാ​ർ​ഥ്യ​വും ഒ​രു വി​ഭാ​ഗം പ​ങ്കു​വെ​ക്കു​ന്നു​ണ്ട്.

നെ​ഹ്​​റു കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ആ​രും പാ​ർ​ട്ടി​യെ മു​ന്നി​ൽ​നി​ന്ന്​ ന​യി​ക്കാ​നി​ല്ലാ​ത്ത സ്ഥി​തി​യി​ൽ, പ​ക​രം സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച്​ ഇ​നി മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക്​ കൂ​ടി​യാ​ലോ​ചി​ക്കേ​ണ്ടി വ​രും. കോ​ൺ​ഗ്ര​സി​ലെ ലോ​ക്​​സ​ഭ ക​ക്ഷി നേ​താ​വാ​കു​ന്ന​തി​ൽ​നി​ന്ന്​ രാ​ഹു​ൽ ഒ​ഴി​ഞ്ഞു മാ​റു​ക​യാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsindia newsRahul Gandhi
News Summary - Rahul Gandhi Congress chief india news
Next Story