Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സത്യത്തെ നിശ്ശബ്ദമാക്കാനാവില്ല -രാഹുൽ
text_fieldsbookmark_border
ന്യൂഡൽഹി: സത്യത്തെ നിശ്ശബ്ദമാക്കാനാവില്ലെന്നും ഗൗരി ലേങ്കഷിെൻറ കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഗൗരി ലേങ്കഷ് ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കും. അവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു. നടന്നത് ജനാധിപത്യത്തിെൻറ കൊലപാതകമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അന്വേഷണം തുടങ്ങിയതായും കുറ്റവാളികളെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. നിരാശജനകമായ സംഭവമാണ് നടന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ദുഃഖകരമായ സംഭവമാണിത്. ജാഗ്രത വേണമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
