Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി 29ന്​...

രാഹുൽ ഗാന്ധി 29ന്​ കൊച്ചിയിൽ

text_fields
bookmark_border
രാഹുൽ ഗാന്ധി 29ന്​ കൊച്ചിയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​​ഗ്ര​സ്​ ബൂ​ത്ത്​ പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും വ​നി​ത ​ൈവ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രു​ടെ​യും സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കാ​ൻ ​കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ രാ​ഹു​ൽ ഗാ​ന്ധി ഇൗ ​മാ​സം 29ന്​ ​കൊ​ച്ചി​യി​ലെ​ത്തും. അ​ന്ത​രി​ച്ച എം.​െ​എ. ഷാ​ന​വാ​സി​​​െൻറ​ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കും. യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

29ന്​ ​രാ​വി​ലെ 10.30ന്​ ​കൊ​ച്ചി​യി​ൽ വി​മാ​ന​മി​റ​ങ്ങും. തു​ട​ർ​ന്ന്​ ഷാ​ന​വാ​സി​​​െൻറ വീ​ട്ടി​ലെ​ത്തും. 12.30ന്​ ​ഗ​സ്​​റ്റ്​ ഹൗ​സി​ലാ​ണ്​ യു.​ഡി.​എ​ഫ്​ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച. അ​തി​നു​ശേ​ഷം മ​റൈ​ൻ​െ​ഡ്രെ​വി​ൽ ന​ട​ക്കു​ന്ന ബൂ​ത്ത്​ പ്ര​സി​ഡ​ൻ​റ്, വ​നി​ത വൈ​സ്​ പ്ര​സി​ഡ​ൻ​റു​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കും. എ.​കെ. ആ​ൻ​റ​ണി, ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, മു​കു​ൾ വാ​സ്​​നി​ക്, കെ.​സി. വേ​ണു​ഗോ​പാ​ൽ, പി.​സി. ചാ​ക്കോ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. 5.45ന്​ ​മ​ട​ങ്ങും.

‘എ​​​െൻറ ബൂ​ത്ത്,​ എ​​​െൻറ അ​ഭി​മാ​നം’ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സ​മ്മേ​ള​നം. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ന​യി​ക്കു​ന്ന ജ​ന​മ​ഹാ​യാ​ത്ര ഫെ​ബ്രു​വ​രി മൂ​ന്നി​ന്​ കാ​സ​ർ​കോ​ടു​നി​ന്ന്​ ആ​രം​ഭി​ക്കും. 28ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ സ​മാ​പി​ക്കും. വി​വി​ധ ജി​ല്ല​ക​ളി​ലെ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ദേ​ശീ​യ നേ​താ​ക്ക​ളും വി​വി​ധ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ്​ മു​ഖ്യ​മ​ന്ത്രി​മാ​രും സം​ബ​ന്ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Electon 2019Rahul Gandhi
News Summary - RAHUL GANDHI COCHIN 29TH-INDIA NEWS
Next Story