Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിത്​ ഷാ കൊലക്കേസ്​ പ്രതിയെന്ന്​ രാഹുൽ; നിയമ പരിജ്​ഞാനമില്ലെന്ന്​ ബി.ജെ.പി

text_fields
bookmark_border
അമിത്​ ഷാ കൊലക്കേസ്​ പ്രതിയെന്ന്​ രാഹുൽ; നിയമ പരിജ്​ഞാനമില്ലെന്ന്​ ബി.ജെ.പി
cancel

ന്യൂഡൽഹി: കൊലക്കേസും മകൻെറ അഴിമതിയും ചൂണ്ടിക്കാട്ടി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസ് പ്രതിയാണ് അമിത് ഷാ. കുറഞ്ഞ സമയം കൊണ്ട് സ്വത്ത് പതിന്മടങ്ങാക് കിയ മാന്ത്രികനാണ് അമിത് ഷായുടെ മകനെന്നും രാഹുല്‍ ആരോപിച്ചു.

മധ്യപ്രദേശിലെ ജബല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാല ിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ബിജെപി ദേശീയ അധ്യക്ഷനെതിരെയും മകന്‍ ജയ്ഷാക്കെതിരെയും വിമർശനമുന്നയിച്ചത്. എന്നാൽ രാഹുലിൻെറ വിമർശനത്തിനെതി​െര രൂക്ഷമായാണ്​ അമിത്​ഷാ പ്രതികരിച്ചത്​.

രാഷ്​ട്രീയ പ്രേരിതമായ കേസാണെന്ന്​ വ്യക്​തമായതിനെ തുടർന്ന്​ അഞ്ചു വർഷം മുമ്പ്​ കോടതി വെറുതെ വിട്ട സംഭവമാണ്​ രാഹുൽ ഇപ്പോൾ ഉന്നയിക്കുന്നതെന്ന്​ പറഞ്ഞ അമിത്​ ഷാ രാഹുലിന്​ നിയമകാര്യങ്ങളിൽ വലിയ പിടിപാടില്ലെന്ന്​ പരിഹസിക്കുകയ​ും ചെയ്​തു.

സൊഹ്റാബുദ്ദീന്‍, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ അമിത് ഷായുടെ പങ്കിനെ സൂചിപ്പിച്ചാണ് രാഹുൽ വിമർശിച്ചിരുന്നത്​. അമിത്​ഷായുടെ മകൻ ജെയ്​ ഷാ മാന്ത്രികനാണെന്നും മൂന്നു മാസത്തിനിടെ 50,000 രൂപ 80 കോടി രൂപയാക്കിയെന്നും രാഹുൽ പരിഹസിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Gandhi Cites Murder Case, Amit Shah Questions His Legal Knowledge -India News
Next Story