Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം; മോദിക്കെതിരെയുള്ള വെല്ലുവിളി ആവർത്തിച്ച് രാഹുൽ ഗാന്ധി

text_fields
bookmark_border
വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണം; മോദിക്കെതിരെയുള്ള വെല്ലുവിളി ആവർത്തിച്ച് രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന നരേന്ദ്ര മോദിയുടെ ആരോപണത്തിൽ വീണ്ടും പരസ്യ സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംവാദത്തിന് ക്ഷണിച്ച് 24 മണിക്കൂർ പിന്നിട്ടിട്ടും പ്രധാനമന്ത്രി മറുപടി നൽകിയിട്ടില്ലെന്ന് രാഹുൽ പരിഹസിച്ചു. അതേസമയം, രാഹുലിന്റെ വരാനിരിക്കുന്ന വിദേശ പര്യടനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടാണ് ബി.ജെ.പി ഇതിനെ പ്രതിരോധിക്കുന്നത്.

വിദേശശക്തികളുമായി കൈകോർത്ത് രാജ്യം ഒറ്റിക്കൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാജ്യദ്രോഹിയാണെന്നുമുള്ള ബി.ജെ.പിയുടെ രൂക്ഷമായ ആരോപണങ്ങൾക്ക് പിന്നാലെയാണ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി മോദിക്കെതിരെ സമാനമായ വിഷയം ഉന്നയിച്ചത്. വിദേശ ശക്തികളുടെ പിന്തുണയോടെയാണ് നരേന്ദ്ര മോദി പ്രധാനമന്ത്രി കസേരയിൽ തുടരുന്നതെന്നും, അല്ലെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് ധൈര്യമുണ്ടോയെന്നും രാഹുൽ ചോദിച്ചിരുന്നു.

എന്നാൽ ആരോപണത്തോട് പ്രധാനമന്ത്രി പ്രതികരിക്കാത്ത പശ്ചാത്തലത്തിലാണ് പരസ്യ സംവാദമെന്ന വെല്ലുവിളിയുമായി രാഹുൽ വീണ്ടും രംഗത്തെത്തിയത്. "ആരാണ് യഥാർത്ഥ രാജ്യദ്രോഹി? ആർക്കാണ് വിദേശ ശക്തികളുമായി ബന്ധമുള്ളത്? അത് ഏതു തരത്തിലുള്ള ബന്ധമാണ്? ഭയമില്ലെങ്കിൽ ഇക്കാര്യങ്ങൾ തുറന്നു പറയാൻ തയ്യാറാകൂ. മാധ്യമങ്ങൾക്കും ജനങ്ങൾക്കും മുന്നിൽ ഒരു മേശയുടെ ഇരുവശത്തുമിരുന്ന് നമുക്ക് സംസാരിക്കാം," രാഹുൽ പറഞ്ഞു.

അതേസമയം, രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിക്കൊണ്ടാണ് ബി.ജെ.പി പ്രതിരോധം തീർത്തത്. ഈ മാസം 16 മുതൽ 19 വരെ രാഹുൽ അമേരിക്കയിലായിരിക്കുമെന്നും, ഇപ്പോൾ വോട്ട് ചോർച്ചയല്ല സ്വന്തം വ്യക്തിപരമായ ആവശ്യങ്ങളാണ് അദ്ദേഹത്തിന് പ്രധാനമെന്നും ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി എക്സിൽ (ട്വിറ്റർ) കുറിച്ചു. 16 മുതൽ 19 വരെയുള്ള തീയതികളിൽ ന്യൂയോർക്കിലും ചിക്കാഗോയിലുമായി രാഹുലിന് പരിപാടികളുണ്ടെന്ന് കോൺഗ്രസ് കേന്ദ്രങ്ങളും സ്ഥിരീകരിക്കുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Foreign Links Allegation: Rahul Gandhi Challenges PM Narendra Modi to Public Debate Again
Next Story