Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെല്ലുവിളിയുമായി...

വെല്ലുവിളിയുമായി രാഹുൽ; മോദീ ഇങ്ങനൊന്ന്​ നിൽക്കാമോ​?

text_fields
bookmark_border
വെല്ലുവിളിയുമായി രാഹുൽ; മോദീ ഇങ്ങനൊന്ന്​ നിൽക്കാമോ​?
cancel
camera_alt??????? ???????????? ????????? ?????????? ??????? ?????????????????????????? ?????????????????


ചെ​ന്നൈ: ത​ന്നെ​പ്പോ​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​നു​ മു​ന്നി​ൽ​നി​ന്ന്​ ചോ​ദ്യ​ങ്ങ​ൾ നേ​രി​ടാ​ൻ പ്ര​ധാ​ന​മ ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി ത​യാ​റാ​കു​മോ​യെ​ന്ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ചെ​ന്നൈ​യി​ല െ സ്​​റ്റെ​ല്ല മേ​രീ​സ്​ വ​നി​ത കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട്​ സം​വ​ദി​ക്ക​വെ​യാ​ണ്​ രാ​ഹു​ൽ പ്ര​ധാ ​ന​മ​ന്ത്രി​ക്കെ​തി​രെ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ​ത്. വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ ക​ര​ഘോ​ഷ​മാ​യി​രു​ന്നു അ​തി​ന്​ മ​റു​പ​ടി. നീ​ല ജീ​ൻ​റ്​​സും ടീ​ഷ​ർ​ട്ടും ഷൂ​വും ധ​രി​ച്ച്​ കോ​ള​ജ്​ കു​മാ​ര​നാ​യാ​ണ്​ രാ​ഹു​ൽ ‘ചേ​ഞ്ച്​​ മേ​ക്കേ​ഴ്​​സ്​’ എ​ന്ന പ​രി​പാ​ടി​ക്ക്​ രാ​ഹു​ൽ എ​ത്തി​യ​ത്.

റാ​മ്പി​ൽ ‘കൂ​ളാ​യി’ ന​ട​ന്ന്​ ക​ടു​പ്പ​മു​ള്ള ചോ​ദ്യ​ങ്ങ​ളെ സ​ധൈ​ര്യം നേ​രി​ട്ട്​ മ​റു​പ​ടി​പ​റ​ഞ്ഞ രാ​ഹു​ലി​​െൻറ പ്ര​ക​ട​നം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം പൊ​ടു​ന്ന​നെ വൈ​റ​ലാ​യി. ‘ഹാ​യ്​ സാ​ർ’ എ​ന്ന്​ സ​ദ​സ്സി​ൽ​നി​ന്ന്​ വി​ളി ഉ​യ​ർ​ന്ന​പ്പോ​ഴേ രാ​ഹു​ൽ തി​രു​ത്തി. സാ​ർ വി​ളി വേ​ണ്ട രാ​ഹു​ൽ എ​ന്ന്​ മ​തി എ​ന്നാ​യി​രു​ന്നു മ​റു​പ​ടി. അ​തി​നും കി​ട്ടി നി​റ​ഞ്ഞ കൈ​യ​ടി. പാ​ർ​ല​മ​െൻറി​ൽ മോ​ദി​യെ ആ​​ശ്ലേ​ഷി​ച്ച​തി​െ​ന​പ്പ​റ്റി​യാ​യി​രു​ന്നു ഒ​രു ചോ​ദ്യം. അ​തി​​െൻറ ര​ഹ​സ്യ​വും രാ​ഹു​ൽ വെ​ളി​പ്പെ​ടു​ത്തി.

‘‘പാ​ർ​ല​മ​െൻറി​ൽ ത​​െൻറ കു​ടും​ബ​ത്തെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ച പ്ര​ധാ​ന​മ​ന്ത്രി മോ​ദി അ​ന്ന്​ ഏ​റെ ക്ഷു​ഭി​ത​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തോ​ട്​ ത​നി​ക്ക്​ വ്യ​ക്തി​പ​ര​മാ​യി ശ​ത്രു​ത​യി​ല്ല. രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​യാ​ണെ​ങ്കി​ലും എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണു​ക, സ്​​നേ​ഹി​ക്കു​ക എ​ന്ന വി​ശ്വാ​സ​മാ​ണ്​ എ​നി​ക്കു​ള്ള​ത്. അ​തു​കൊ​ണ്ടാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യെ ആ​ശ്ലേ​ഷി​ച്ച​ത്.’’ -രാ​ഹു​ൽ പ​റ​ഞ്ഞു. വി​ന​യാ​ന്വി​ത​യാ​യ മാ​താ​വി​​െൻറ (സോ​ണി​യ ഗാ​ന്ധി) സ്വ​ഭാ​വ​ഗു​ണ​ങ്ങ​ൾ ത​ന്നെ ഏ​റെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. മു​ൻ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​രം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ ചടങ്ങിനെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modicollege studentLok Sabha Electon 2019Rahul Gandhi
News Summary - Rahul Gandhi Challenges Modi to answar questions from public- India news
Next Story