Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുൽ അധ്യക്ഷനായ ശേഷം ആദ്യ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന്
text_fieldsbookmark_border
ന്യൂഡൽഹി: കോൺഗ്രസ് പ്രസിഡൻറ് പദവിയിലെത്തിയ രാഹുൽ ഗാന്ധി അധ്യക്ഷത വഹിക്കുന്ന ആദ്യ പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. കോൺഗ്രസ് പ്രസിഡൻറായ രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്ത ശേഷം യോഗത്തിൽ നിലവിെല രാഷ്ട്രീയ സാഹചര്യം ചർച്ചയാകും. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വർധിപ്പിക്കാനായതും 2 ജി സ്പെക്ട്രം കേസ് വിധിയും യോഗത്തിൽ ചർച്ചയാകും.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പാകിസ്താെൻറ സഹായം തേടിെയന്ന നരേന്ദ്രമോദിയുടെ ആരോപണങ്ങളെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായ ആരോപണങ്ങളെയും എതിർക്കാൻ യോഗത്തിൽ പ്രമേയം പാസാക്കുമെന്നാണ് കരുതുന്നത്.
സോണിയാഗാന്ധിയില്ലാതെ രാഹുൽ നേരത്തെയും കോൺഗ്രസ് പ്രവർത്തക സമിതിയിൽ അധ്യക്ഷത വഹിച്ചിരുന്നെങ്കിലും കോൺഗ്രസിെൻറ
േനതൃത്വം ഏറ്റെടുത്ത ശേഷം നയിക്കുന്ന ആദ്യ േയാഗമാണ് ഇന്ന് 10.30ന് നടക്കാനിരിക്കുന്നത്.
Next Story
