Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന്​ മനേക ഗാന്ധി

text_fields
bookmark_border
maneka-gandhi-23
cancel

ന്യൂഡൽഹി: അദ്​ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന്​ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. പ്രിയങ്ക ഗാന്ധിക്ക്​ രാഷ്​ട്രീയത്തിൽ ചലനമുണ്ടാക്കാൻ കഴിയില്ല. ജനങ്ങളുടെ പിന്തുണ പ്രിയങ്ക ഗാന്ധിക്ക്​ ഇല്ലെന്ന്​ മനേക വ്യക്​തമാക്കി.

സുൽത്താൻപുരിൽ നിന്ന്​ തെരഞ്ഞെടുപ്പിൽ മൽസരിച്ച്​ വിജയിക്കുമെന്ന്​ അവർ ആത്​മവിശ്വാസം പ്രകടിപ്പിച്ചു. തൻെറ ഭർത്താവ്​ സഞ്​ജയ്​ ഗാന്ധിയും മകൻ വരുൺ ഗാന്ധിയും മണ്ഡലത്തിൽ നിന്ന്​ വിജയിച്ചിട്ടുണ്ട്​. ഇക്കുറി വിജയിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും അവർ പറഞ്ഞു.

എസ്​.പി-ബി.എസ്​.പി സഖ്യം മണ്ഡലത്തിൽ വെല്ലുവിളി ഉയർത്തില്ല. പണത്തിനായി സീറ്റുകൾ വിൽക്കുന്നയാളാണ്​ മായവതി. അവർ സുൽത്താൻപൂർ മണ്ഡലം സീറ്റ്​ 15 കോടി രൂപ വാങ്ങിയാണ്​ കൈമാറിയതെന്ന്​ മനേക ഗാന്ധി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maneka Gandhimalayalam newsRahul Gandhi
News Summary - Rahul Gandhi can never become prime minister: Maneka Gandhi-India news
Next Story