വായു മലിനീകരണത്തിൽ പ്രധാനമന്ത്രിക്ക് മൗനം; പാർലമെന്‍റിൽ ചർച്ച വേണമെന്ന് രാഹുൽ ഗാന്ധി
text_fieldsനരേന്ദ്രമോദി, രാഹുൽ ഗാന്ധി
ന്യൂഡൽഹി: തലസ്ഥാന നഗരത്തിലെ അതിരൂക്ഷമായ വായു മലിനീകരണ പ്രശ്നത്തിൽ പ്രധാനമന്ത്രി മൗനം പുലർത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക അറിയിച്ച ഒരുകൂട്ടം അമ്മമാരുമായി സംവദിച്ചതിന്റെ വിഡിയോ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച രാഹുൽ അടിയന്തരമായി പാർലമെന്‍റിൽ ഈ വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.
കുട്ടികൾ നമ്മുടെ കൺമുന്നിൽ ശ്വാസം മുട്ടുമ്പോൾ എങ്ങനെയാണ് മൗനമായി ഇരിക്കാൻ കഴിയുന്നതെന്നും സർക്കാർ എന്താണ് അടിയന്തര നടപടികൾ എടുക്കാത്തതെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ചോദിച്ചു. വായു മലിനീകരണം നിയന്ത്രിക്കാൻ കർശനമായ ദേശീയ കർമപദ്ധതി തയാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡൽഹിയിലെ വായു ഗുണനിലവാരം രണ്ടാഴ്ചയിലേറെയായി അതിരൂക്ഷമായി തുടരുകയാണ്. അത് ശ്വാസകോശത്തിന്‍റെ പ്രവർത്തനത്തെ ബാധിക്കുമെന്നും ശ്വാസനാളത്തിൽ വീക്കം ഉണ്ടാകാമെന്നും ശ്വാസകോശരോഗങ്ങളും ഹൃദ്രോഗങ്ങളും ഉള്ളവരുടെ ആരോഗ്യസ്ഥിതി കൂടുതൽ വഷളാകുമെന്നും ഡോക്‌ടർമാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

