Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രചാരണ തിരക്കിനിടയിൽ പ്രിയ സഹോദരന് മധുര പലഹാരം വാങ്ങി രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi bought a sweet treat for his dear brother while campaigning
cancel

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ പ്രചാരണ തിരക്കിലാണ് രാഹുൽ ഗാന്ധി. ആ പ്രചാരണ തിരക്കിനടയിൽ സിങ്കാനല്ലൂരിലെ ഒരു മധുരപലഹാരക്കട സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് മധുര പലഹാരങ്ങൾ വാങ്ങി രാഹുൽ ഗാന്ധി.

രാഹുൽ ഗാന്ധി തന്റെ പ്രിയ സഹോദരൻ എന്ന് വിശേഷിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് മധുര പലഹാരങ്ങൾ വാങ്ങിക്കുകയും രുചിച്ചു നോക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദർശനത്തിൽ തങ്ങൾ അത്ഭുതപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു.

തമിഴ്‌നാടിനോടുള്ള രാഹുലിന്റെ സ്നേഹം വിലമതിക്കാനാകാത്തതാണെന്ന് കോൺഗ്രസ് സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു. ഇൻഡ്യ സഖ്യത്തിന്റെ മഹാറാലിയിൽ പങ്കെടുക്കാൻ വേണ്ടി വെള്ളിയാഴ്ചയായിരുന്നു രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ എത്തിയത്. എട്ടുലക്ഷത്തോളം പേർ റാലിയിൽ അണിനിരന്നിരുന്നു. ഏപ്രിൽ 19നാണ് തമിഴ്നാട്ടിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi bought a sweet treat for his dear brother while campaigning
Next Story