Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rajnath Singh
cancel
Homechevron_rightNewschevron_rightIndiachevron_right'രാഹുലിന്​​...

'രാഹുലിന്​​ കൃഷിയെക്കുറി​ച്ച്​ ഒന്നുമറിയില്ല, താൻ ജനിച്ചത്​ കർഷക കുടുംബത്തിൽ' -രാജ്​നാഥ്​ സിങ്​

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തിന്‍റെ ന​ട്ടെല്ലാണ്​ കർഷകരെന്നും കർഷക പ്രക്ഷോഭത്തിൽ കേന്ദ്രം വേദനിക്കുന്നുവെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. കർഷകരെ നക്​സലുകളെന്നും ഖാലിസ്​ഥാനികളെന്നും ആരും വിളിക്കരുതെന്നും രാജനാഥ്​ സിങ്​ കൂട്ടിച്ചേർത്തു.

കേ​ന്ദ്രസർക്കാർ അന്നദാതാക്കളായ കർഷകർക്കെതിരായ നടപടികൾ സ്വീകരിക്കില്ല. കോൺഗ്രസിനേക്കാൾ തനിക്ക്​ കൃഷി എന്താണെന്ന്​ അറിയാ​ം. കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്ക്​ കൃഷിയെക്കുറിച്ച്​ ഒന്നും അറിയില്ല. അദ്ദേഹം പണക്കാരനായാണ്​ ജനിച്ചത്​. താൻ ജനിച്ചത്​ ഒരു കർഷക കുടുംബത്തിലാണെന്നും തന്‍റെ മാതാപിതാക്കൾ കർഷകരാണെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു.

രാഹുൽജി തന്നേക്കാൾ ഇളയതാണ്​. അദ്ദേഹത്തേക്കാൾ കൂടുതൽ തനിക്ക്​ കൃഷിയെപറ്റി അറിയാം. ഞാൻ ഒരു കർഷകയായ അമ്മയുടെ വയറ്റിലാണ്​ ജനിച്ചത്​. എന്‍റെ പിതാവ്​ ഒരു കർഷകനായതിനാൽ കർഷകർക്കെതിരായ തീരുമാനങ്ങളെടുക്കാനും സാധിക്കില്ല. നമ്മുടെ പ്രധാനമന്ത്രിയും പാവം ഒരു അമ്മയുടെ വയറ്റിലാണ്​ ജനിച്ചത്​. എനിക്ക്​ ഇതുമാത്രം പറയാനാണ്​ ആഗ്രഹം. മറ്റൊന്നും ഇക്കാര്യത്തിൽ പറയാനില്ലെന്നും രാജ്​നാഥ്​ സിങ്​ പറഞ്ഞു​.

'കർഷകരുടെ താൽപര്യത്തിന്​ അനുസരിച്ചാണ്​ കാർഷിക നിയമങ്ങൾ തയാറാക്കിയത്​. രണ്ടുവർഷത്തേ​ക്കെങ്കിലും കാർഷിക നിയമം നടപ്പാക്കാൻ കർഷകർ അനുവദിക്കണം. കർഷകരുടെ പ്രക്ഷോഭത്തിൽ സർക്കാറിന്​ വേദനയുണ്ട്​. കർഷകർക്കെതിരെ നക്​സലുകൾ, ഖാലിസ്​ഥാനികൾ തുടങ്ങിയ ആരോപണം ആരും ഉന്നയിക്കാൻ പാടില്ല. കർഷകരെ അങ്ങേയറ്റം ബഹുമാനിക്കണം. കർഷകരോടുള്ള ബഹുമാനവും ആദരവും നൽകി ഞങ്ങളുടെ തല കുനിക്കുന്നു. അവരാണ്​ നമ്മുടെ അന്നദാതാക്കൾ' -രാജ്​നാഥ്​ സിങ്​ കൂട്ടിച്ചേർത്തു.

കർഷകർ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന്​ കരകയറ്റാൻ സഹായിച്ചതായും ചർച്ചചെയ്​ത്​ കർഷകരുടെ ആശങ്കകൾ പരിഹരിക്കാനാകുമെന്നും രാജ്​നാഥ്​സിങ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajnath singhDelhi Chalo MarchFarm Laws
Next Story