Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ വിതരണം ചെയ്‌ത ഭരണഘടനയിൽ വെള്ളക്കടലാസ് മാത്രം; രൂക്ഷ വിമർശനവുമായി ബി.ജെ.പി

text_fields
bookmark_border
rahul gandhi empty constitution
cancel

മുംബൈ: ഭരണഘടനാ സംരക്ഷണത്തെ കുറിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിതരണം ചെയ്‌ത ഭരണഘടനയിൽ ഉള്ളടക്കമില്ലെന്ന ആരോപണവുമായി ബി.ജെ.പി. മഹാരാഷ്ട്രയിലെ നാഗ്പുരില്‍ സംഘടിപ്പിച്ച പരിപാടിയിൽ വിതരണം ചെയ്‌ത ഭരണഘടനയിലാണ് ഉള്ളടക്കത്തിന് പകരം വെള്ളക്കടലാസ് മാത്രമുള്ളത്

കോണ്‍ഗ്രസ് വിതരണം ചെയ്ത ഭരണഘനയില്‍ ആമുഖം ഒഴികെ മറ്റൊന്നും ഇല്ലെന്നാണ് ആരോപണം. മഹാരാഷ്ട്ര ബി.ജെ.പിയാണ് സമൂഹ മാധ്യമങ്ങളില്‍ ഉളളടക്കമില്ലാത്ത ഭരണഘടനയുടെ വീഡിയോ പങ്കുവെച്ചത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ രാഹുലിനും കോണ്‍ഗ്രസിനുമെതിരെ ഭരണഘടനാ വിരുദ്ധ ചാപ്പ കുത്താനായി ബി.ജെ.പി ഈ വിഷയം തെരഞ്ഞെടുത്തിരിക്കുകയാണ് എന്നും ആരോപണമുണ്ട്.

രാഹുല്‍ പരിപാടിയില്‍ കൊണ്ടുവന്ന ഭരണഘടനയുടെ നിറവും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ചുവപ്പ് നിറമുള്ള ഭരണഘടന രാഹുലിന്റെ നക്‌സലുകളോടുള്ള ചായ്‌വിനെയാണ് സൂചിപ്പിക്കുന്നതെന്ന് മഹരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആരോപിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rahul-gandhi-blank-constitution-nagpur-event-bjp-attacks-congress-devendra-fadnavis-red-book
Next Story