Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചിദംബരത്തെ ഇല്ലാതാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു- രാഹുൽ
text_fieldsbookmark_border
ന്യൂഡൽഹി: അഴിമതിക്കേസിൽ അറസ്റ്റ് നേരിടാനൊരുങ്ങുന്ന കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി. എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ്, സി.ബി.ഐ, നട്ടെല്ലില്ലാത്ത ചില മാധ്യമങ്ങൾ എന്നിവയെ ഉപയോഗിച്ച് ചിദംബരത്തെ ഇല്ലാതാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നതായി രാഹുൽ ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിൻെറ വിമർശം.
നിന്ദ്യമായ ഈ അധികാര ദുർവിനിയോഗത്തെ ശക്തമായി അപലപിക്കുന്നതായും രാഹുൽ വ്യക്തമാക്കി. നേരത്തേ പ്രിയങ്ക ഗാന്ധിയും ചിദംബരത്തിനെതിരായ നടപടിയിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Next Story
