Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരേവ സോളാർ പദ്ധതി​...

രേവ സോളാർ പദ്ധതി​ എഷ്യയിലെ ഏറ്റവും വലുതെന്ന്​ പ്രധാനമന്ത്രി; വിമർശിച്ച്​ രാഹുൽ

text_fields
bookmark_border
rahul gandhi-political news
cancel

ന്യൂഡൽഹി: മധ്യപ്രദേശിൽ ഉദ്​ഘാടനം നിർവഹിച്ച രേവ സൗ​േരാർജ്ജ പദ്ധതി​ ഏഷ്യയിലെ തന്നെ ഏറ്റവും വലുതാണെന്ന പ്രധാനമന്ത്രി നരേ​ന്ദ്രമോദിയുടെ പരാമർശത്തിനെതിരെ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. ട്വിറ്ററിലാണ്​ രാഹുൽ ഇതിനെതിരെ രംഗത്തു വന്നത്​. 

രേവ പദ്ധതിയെകുറിച്ചുള്ള പ്രധാനമന്ത്രിയുടെ ട്വീറ്റിൽ അത്​ ഏഷ്യയിലെ ഏറ്റവും വലിയ പദ്ധതിയാണെന്ന്​ അവകാശപ്പെട്ടിരുന്നു. ഇത്​ പങ്കുവെച്ചുകൊണ്ട്​ രാഹുൽ ‘അസത്യാഗ്രഹി’ എന്ന്​ ട്വീറ്റ്​ ചെയ്​തു. 

കർണാടകയിൽ രണ്ട്​ വർഷം മുമ്പ്​ തുറന്ന ‘പവഗത സൗരോർജ്ജ പാർക്ക്​’ (2000 മെഗവാട്ട്​​) ബൃഹത്​ പദ്ധതിയായി നിലനിൽക്കെ​ എങ്ങനെയാണ്​ കേന്ദ്ര സർക്കാറിന്​ രേവ സൗരോർജ്ജ പാർക്കാണ്(​750 മെഗവാട്ട്​) ഏഷ്യയിലെ ഏറ്റവും വലുതെന്ന്​ അവകാശപ്പെടാൻ സാധിക്കുകയെന്ന്​ കർണാടക കോൺഗ്രസ്​ ​അധ്യക്ഷൻ ഡി.കെ. ശിവകുമാർ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ കേന്ദ്ര ഊർജ്ജ വകുപ്പ്​ മന്ത്രി ഉത്തരംപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia newsRahul Gandhi
News Summary - Rahul Gandhi Attacks PM Modi Over Asia's Largest Solar Project Remark -india news
Next Story