Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി കള്ളൻ തന്നെ...

മോദി കള്ളൻ തന്നെ -രാഹുൽ ഗാന്ധി

text_fields
bookmark_border
rahul-gandhi
cancel

ബംഗളൂരു: പാവപ്പെട്ടവരുടെയും കച്ചവടക്കാരുടെയും കൈയിൽനിന്ന്​ പണം തട്ടിയെടുത്ത്​ നീരവ്​ മോദിക്കും മെഹുൽ ചോ ക്​സിക്കും വിജയ്​ മല്യക്കും നൽകി രാജ്യംവിടാൻ സഹായിച്ച മോദി നൂറുശതമാനം കള്ളനാണെന്ന്​ റഫാൽ കേസ്​ തെളിയിച്ചിര ിക്കുകയാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോലാറിൽ തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളന്മാരുടെ സംഘത്തെയാണ്​ അ​ദ്ദേഹം നയിക്കുന്നത്​.

കുറച്ചു പണക്കാർക്ക്​ മാത്രം വേണ്ടിയുള്ള പ്രധാനമന്ത്രിയാണ്​ മോദി. ചെറുകിട ബിസിനസുകാരുടെ ജീവിതം മോദി തകർത്തു. ലക്ഷക്കണക്കിന്​ യുവാക്കൾക്ക്​ തൊഴിലില്ല. 2014 ൽ മോദി നൽകിയ രണ്ടുകോടി തൊഴിലവസരം എന്ന വാഗ്​ദാനത്തിനെന്തുപറ്റി? തൊഴിലിനെ കുറിച്ചും വികസനത്തെ കുറിച്ചും എന്തുകൊണ്ടാണ്​ മോദി ഇപ്പോഴൊന്നും പറയാത്തത്​? ബി.ജെ.പിയുടെ തെര​െഞ്ഞടുപ്പ് പ്രകടന പത്രികയിൽപോലും തൊഴിൽരഹിതരായ യുവാക്കൾക്ക്​ തൊഴിൽ നൽകുന്നതിനെ കുറിച്ച്​ ഒന്നും പരാമർശിച്ചിട്ടില്ലെന്ന്​ രാഹുൽഗാന്ധി ചൂണ്ടിക്കാട്ടി.

കർഷകർക്കായി നിരവധി പദ്ധതികൾ കോൺഗ്രസ്​ നടപ്പാക്കും. വായ്​പ തിരിച്ചടക്കാത്തതി​​​െൻറ പേരിൽ ഒരു കർഷകനും ജയിലിൽ പോവേണ്ടിവരില്ല. എല്ലാ കർഷകരുടെയും കടം ഞങ്ങൾ വീട്ടും. കർഷകർക്കായി മിനിമം താങ്ങുവില ഉയർത്തും. ഇൗ തെര​െഞ്ഞടുപ്പ്​ രണ്ടു​ ആശയധാരകൾ തമ്മിലെ പോരാട്ടമാണെന്നും കോൺഗ്രസ്​ ജനങ്ങളെ ഒന്നിപ്പിക്കു​േമ്പാൾ വിഭാഗീയ രാഷ്​ട്രീയമാണ്​ ബി.ജെ.പി നടപ്പാക്കുന്നതെന്ന്​ രാഹുൽ പറഞ്ഞു. തുടർന്ന്​ ചിത്രദുർഗയിലും മാണ്ഡ്യ മണ്ഡലത്തിലെ കെ.ആർ നഗറിലും രാഹുൽഗാന്ധി തെരഞ്ഞെടുപ്പ്​ റാലികളിൽ പ​െങ്കടുത്തു.

കോൺഗ്രസ്​- ജെ.ഡി.എസ്​ സഖ്യത്തിൽ അസ്വാരസ്യം നിലനിൽക്കുന്ന മാണ്ഡ്യയിൽ കോൺഗ്രസ്​ അധ്യക്ഷനെതന്നെ റാലിക്കെത്തിച്ച്​ വിമതശല്യം കുറക്കാമെന്ന കണക്കുകൂട്ടലിലാണ്​ സഖ്യം. രാഹുൽഗാന്ധിയും ദേവഗൗഡയും നേതൃത്വം നൽകിയ റാലിക്ക്​ ലക്ഷങ്ങളാണ്​ ഒഴുകിയെത്തിയത്​.

ജെ.ഡി.എസ്​ അധ്യക്ഷൻ എച്ച്​.ഡി. ദേവഗൗഡ, മുഖ്യമന്ത്രി എച്ച്​.ഡി. കുമാരസ്വാമി, മന്ത്രി ഡി.കെ. ശിവകുമാർ, ഏകോപന സമിതി ചെയർമാൻ സിദ്ധരാമയ്യ, എ.​െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി പ്രസിഡൻറ്​ ദിനേശ്​ ഗുണ്ടുറാവു, മല്ലികാർജുൻ ഖാർഗെ, സ്​ഥാനാർഥികൾ തുടങ്ങിയവർ പ​െങ്കടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsRahul Gandhi
News Summary - Rahul Gandhi Attacks Modi-India News
Next Story