ആഗോള പട്ടിണി സൂചിക; ബി.ജെ.പിയെയും ആർ.എസ്.എസിനെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയ സാഹചര്യത്തിൽ ബി.ജെ.പിയെയും ആർ.എസ്.എസിനെയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. ആർ.എസ്.എസും ബി.ജെ.പിയും ചേർന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാജ്യത്തെ ഇനിയും എത്രനാൾ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം ചോദിച്ചു.
പട്ടിണിയുടെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തിൽ 121 രാജ്യങ്ങളിൽ 107ാം സ്ഥാനത്താണ് ഇന്ത്യ!. എന്നാൽ, ഇന്ത്യയിൽ പട്ടിണി പെരുകുന്നില്ലെന്നും രാജ്യത്തെ ജനങ്ങൾക്ക് വിശക്കുന്നില്ലെന്നുമാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിമാരും അവകാശപ്പെടുന്നത് -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
അതേസമയം, ആഗോള പട്ടിണി സൂചികക്കെതിരെ കേന്ദ്ര സർക്കാർ രംഗത്തെത്തി. രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണ് ഇതെന്നും യാഥാർഥ്യം മനസ്സിലാക്കാതെ അശാസ്ത്രീയ രീതിയിലാണ് ഇത് കണക്കാക്കുന്നതെന്നുമാണ് കേന്ദ്രത്തിന്റെ ആരോപണം.
പട്ടിണിക്കാരുടെയും പോഷകാഹാരക്കുറവുള്ളവരുടെയും എണ്ണം കണക്കാക്കുന്ന ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. 2021ൽ ഇന്ത്യ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്തായിരുന്നു. 2000ൽ 38.8 സ്കോർ ചെയ്തിരുന്ന ഇന്ത്യ 2014- 2022 കാലഘട്ടത്തിൽ 28.2 -29.1 സ്കോർ റേഞ്ചിലാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

