ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില് ഏറ്റുമുട്ടലില്‍ ഒരു കേണൽ അടക്കം 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാെല മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി മൗനമായിരിക്കുന്നത്, എന്താണ് അദ്ദേഹം മറക്കുന്നത്?. കഴിഞ്ഞത് കഴിഞ്ഞു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കറിയണം. നമ്മുടെ സൈനികരെ കൊലചെയ്യാൻ ചൈന എങ്ങനെയാണ് ധൈര്യപ്പെടുന്നത്? നമ്മുടെ ഭൂമി കയ്യേറാൻ ചൈന എങ്ങനെയാണ് ധൈര്യപ്പെടുന്നത്? - രാഹുൽ ചോദിച്ചു.
നേരത്തേ വീരമൃത്യു വരിച്ച സൈനികർക്ക് രാഹുൽ അനുശോചനം അറിയിച്ചിരുന്നു. രാജ്യത്തിനായി ജീവൻ വെടിഞ്ഞ ഓഫിസർമാരെ വിവരിക്കാൻ വാക്കുകളില്ലെന്നും കഠിനമായ സമയത്ത് ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ടെന്നുമാണ് രാഹുൽ പറഞ്ഞിരുന്നത്.
LATEST VIDEO