തുറമുഖങ്ങൾ മോദി സുഹൃത്തുക്കളായ വ്യവസായികൾക്ക് സമ്മാനിച്ചെന്ന് രാഹുൽ
text_fieldsപോർബന്തർ: ഗുജറാത്തിൽ തീരേദശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു. മത്സ്യത്തൊഴിലാളികൾക്കായി ഒന്നും ചെയ്യാതെ മോദി, തുറമുഖങ്ങൾ തെൻറ സുഹൃത്തുക്കളായ വ്യവസായികൾക്ക് സമ്മാനിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മോദിയുടെ സുഹൃത്തുക്കളായ ചില വൻകിടവ്യവസായികൾ കടൽ മലിനീകരിക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് മാത്രമേ പോകാനാവുന്നുള്ളൂ.
മത്സ്യത്തൊഴിലാളികളുടെ പണമെടുത്ത് മോദി പത്തോ പതിനഞ്ചോ വ്യവസായികൾക്കാണ് നൽകുന്നത്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ടാറ്റ മോേട്ടാഴ്സിന് നാനോ കാർ ഫാക്ടറി നിർമിക്കാൻ 33,000 കോടിയാണ് നൽകിയത്. കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് ഡീസൽ വാങ്ങാൻ സബ്സിഡി അനുവദിച്ചിരുന്നു. ഗുജറാത്തിലെ ബി.ജെ.പിസർക്കാർ ഇത് നിർത്തലാക്കുകയാണ് ചെയ്തതെന്നും രാഹുൽ കുറ്റപ്പെടുത്തി.
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലേറിയാൽ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പ് രൂപവത്കരിക്കും. രണ്ടു ദിവസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി ദലിതുകൾ, ഡോക്ടർമാർ, അധ്യാപകർ എന്നിവരുമായും സംവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
