Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്ചിമ ബംഗാളിൽ...

പശ്ചിമ ബംഗാളിൽ കോ​ൺഗ്രസ്​ ഒറ്റക്ക്​ മത്സരിക്കുമെന്ന്​ രാഹുൽ

text_fields
bookmark_border
പശ്ചിമ ബംഗാളിൽ കോ​ൺഗ്രസ്​ ഒറ്റക്ക്​ മത്സരിക്കുമെന്ന്​ രാഹുൽ
cancel

ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബി.ജെ.പിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ കോ​ൺഗ്രസ്​ ഒറ്റക്ക്​ മത്സരിക്കുമെന്ന്​ കോ ൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ബംഗാള്‍ കോണ്‍ഗ്രസിനോട് ഒറ്റക്ക്​ മത്സരിക്കാനുള്ള അണിയറപ്രവർത്തനങ്ങൾ നടത്താൻ രാഹുല്‍ നിര്‍ദേശിച്ചു. ഇതിനായി പ്രത്യേക പദ്ധതികള്‍ തയാറാക്കും.

മമതയുമായി ചേരുന്നതിനോട് ബംഗാളിലെ കോ​ൺഗ്രസ്​ ഘടകത്തിന് ഒട്ടും യോജിപ്പില്ല. രാഹുലിനെ മമതക്കും താല്‍പര്യവുമില്ല. ഇക്കാരണങ്ങള്‍ കൊണ്ട് ബംഗാളില്‍ മഹാസഖ്യം വേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ​െ​ഫബ്രുവരിയിൽ രാഹുലിനെ പ​െങ്കടുപ്പിച്ച്​ മഹാറാലികൾ നടത്താൻ കോ​ൺഗ്രസ്​ സംസ്​ഥാന സമിതി പദ്ധതി തയാറാക്കുന്നുണ്ട്​.

ബി.ജെ.പിയെ പ്രധാന എതിരാളികളായി കണ്ടാകും പ്രചാരണം. അതേസമയം, തൃണമൂലി​​​െൻറ അക്രമ രാഷ്​ട്രീയം തുറന്നുകാട്ടും. ബംഗാള്‍ കോണ്‍ഗ്രസ് ഘടകം പ്രസിഡൻറ്​ സോമന്‍ മിത്ര ഡൽഹിയിലെത്തി രാഹുലിനെ കണ്ടിരുന്നു. നിലവിൽ സംസ്​ഥാനത്ത്​ കോ​ൺഗ്രസിന്​​ തൃണമൂലുമായി ഒരു സഖ്യവുമില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengal Congressmalayalam newsRahul Gandhi
News Summary - Rahul Gandhi Asks Bengal Congress To Prepare For 2019 On Its Own Strength- india news
Next Story