Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമാനനഷ്ടക്കേസ്: രാഹുൽ...

മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി

text_fields
bookmark_border
മാനനഷ്ടക്കേസ്: രാഹുൽ ഗാന്ധി കോടതിയിൽ ഹാജരായി
cancel

മും​ബൈ: ആ​ർ.​എ​സ്.​എ​സ് പ്ര​വ​ർ​ത്ത​ക​ൻ 2014ൽ ​സ​മ​ർ​പ്പി​ച്ച മാ​ന​ന​ഷ്ട​ക്കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഭി​വ​ണ്ടി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യി. ത​​ന്റെ പു​തി​യ ജാ​മ്യ​ക്കാ​ര​നാ​യി പാ​ർ​ട്ടി മ​ഹാ​രാ​ഷ്ട്ര അ​ധ്യ​ക്ഷ​ൻ ഹ​ർ​ഷ​വ​ർ​ധ​ൻ സ​പ്ക​ലി​​ന്റെ പേ​ര് അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ചു. ഹ​ർ​ഷ​വ​ർ​ധ​ൻ സ​പ്ക​ൽ, മ​റ്റു മു​തി​ർ​ന്ന നേ​താ​ക്ക​ൾ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് രാ​ഹു​ൽ കോ​ട​തി​യി​ൽ എ​ത്തി​യ​ത്.

താ​ണെ ജി​ല്ല​യി​ലെ കോ​ട​തി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മു​ലു​ന്ദ് ടോ​ൾ പ്ലാ​സ​യി​ൽ വെ​ച്ച് ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ രാ​ഹു​ലി​നെ ക​രി​​ങ്കൊ​ടി കാ​ണി​ച്ചു. ഡ​ൽ​ഹി​യി​ലെ എ.​ഐ ഉ​ച്ച​കോ​ടി​ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ലൂ​ടെ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് ക​രി​​ങ്കൊ​ടി കാ​ണി​ച്ച​ത്.

2014ൽ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ സൊ​നാ​ലെ​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ ഗാ​ന്ധി വ​ധ​ത്തി​ന് പി​ന്നി​ൽ ആ​ർ.​എ​സ്.​എ​സ് ആ​ണെ​ന്ന് പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​ണ് രാ​ജേ​ഷ് കു​ന്ദെ എ​ന്ന​യാ​ൾ മാ​ന​ന​ഷ്ട​ക്കേ​സ് ഫ​യ​ൽ ചെ​യ്ത​ത്. 2016ൽ ​മു​ൻ കേ​ന്ദ്ര മ​ന്ത്രി ശി​വ​രാ​ജ് പാ​ട്ടീ​ൽ ജാ​മ്യ​ക്കാ​ര​നാ​യാ​ണ് രാ​ഹു​ലി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ശി​വ​രാ​ജ് പാ​ട്ടീ​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ 12ന് ​അ​ന്ത​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ ജാ​മ്യ​ക്കാ​ര​ൻ വേ​ണ്ടി​വ​ന്ന​ത്.

പു​തി​യ ജാ​മ്യ ബോ​ണ്ട് സ​മ​ർ​പ്പി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ 15 മി​നി​റ്റി​ന​കം പൂ​ർ​ത്തി​യാ​ക്കി രാ​ഹു​ൽ മും​ബൈ​യി​​ലേ​ക്ക് മ​ട​ങ്ങി. കേ​സ് ഏ​പ്രി​ൽ നാ​ലി​ന് പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:defamation caseRahul Gandhi
News Summary - Rahul Gandhi appears in Bhiwandi court to furnish fresh bail bond in 2014 defamation case
Next Story