Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാ​ഹു​ൽ കോ​ട​തി​യി​ൽ; ...

രാ​ഹു​ൽ കോ​ട​തി​യി​ൽ; അ​പ​കീ​ർ​ത്തി കേ​സി​ൽ കു​റ്റം ചു​മ​ത്തി

text_fields
bookmark_border
രാ​ഹു​ൽ കോ​ട​തി​യി​ൽ; അ​പ​കീ​ർ​ത്തി കേ​സി​ൽ കു​റ്റം ചു​മ​ത്തി
cancel

മും​ബൈ: മ​ഹാ​ത്മ ഗാ​ന്ധി​യെ വ​ധി​ച്ച​ത്​ ആ​ർ.​എ​സ്.​എ​സു​കാ​രാ​ണെ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന​തോ​ടെ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ അ​പ​കീ​ർ​ത്തി കേ​സി​ൽ ഭീ​വ​ണ്ടി സെ​ഷ​ൻ​സ്​ കോ​ട​തി  കു​റ്റം ചു​മ​ത്തി.

കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം ചൊ​വ്വാ​ഴ്​​ച നേ​രി​ട്ട്​ ഹാ​ജ​രാ​യ  രാ​ഹു​ലി​നോ​ട്​ കു​റ്റം ചെ​യ്​​ത​താ​യി സ​മ്മ​തി​ക്കു​ന്നു​ണ്ടോ എ​ന്ന്​ ജ​ഡ്​​ജി എ.െ​എ. ശൈ​ഖ്​ ചോ​ദി​ച്ചു. ഇ​ല്ലെ​ന്ന്​ മ​റു​പ​ടി പ​റ​ഞ്ഞ രാ​ഹു​ൽ പ​രാ​മ​ർ​ശ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യും വ്യ​ക്​​ത​മാ​ക്കി. ഇ​തോ​ടെ, ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 499, 500 വ​കു​പ്പു​ക​ൾ  പ്ര​കാ​രം കോ​ട​തി രാ​ഹു​ലി​നെ​തി​രെ കു​റ്റം ചു​മ​ത്തി. 

ഇ​ത്​ പ്ര​ത്യ​യ​ശാ​സ്​​ത്ര​പ​ര​മാ​യ പോ​രാ​ട്ട​മാ​ണെ​ന്ന്​ കോ​ട​തി​ക്ക്​ പു​റ​ത്തു​വ​ന്ന ശേ​ഷം രാ​ഹു​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട്​ പ​റ​ഞ്ഞു. ഭീ​വ​ണ്ടി​യി​ൽ ന​ട​ന്ന റാ​ലി​ക്കി​ടെ​യാ​ണ്​ ഗാ​ന്ധി​ജി​യെ കൊ​ന്ന​വ​രാ​ണ്​ ആ​ർ.​എ​സ്.​എ​സു​കാ​രെ​ന്ന്​ രാ​ഹു​ൽ  പ്ര​സം​ഗ​ത്തി​നി​ടെ പ​റ​ഞ്ഞ​ത്. ഇ​തി​നെ​തി​രെ ആ​ർ.​എ​സ്.​എ​സ്​ പ്ര​വ​ർ​ത്ത​ക​ൻ രാ​ജേ​ഷ്​ കു​ന്തെ  അ​പ​കീ​ർ​ത്തി കേ​സ്​ ന​ൽ​കു​ക​യാ​യി​രു​ന്നു. 

Show Full Article
TAGS:rahul gandhi Mumbai Court defamation case rss india news malayalam news 
News Summary - Rahul Gandhi to Appear Before Mumbai Court Today in Defamation Case Filed by RSS-india news
Next Story