Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയാകെ സുപ്രീംകോടതിയിലേക്ക്; ചീഫ് ജസ്റ്റിസിന് നിവേദനം നൽകുമെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
Leader of Opposition Rahul Gandhi speaking to the media
cancel
camera_alt

രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: സ്നേ​ഹ​ത്തോ​ടും സാ​ഹോ​ദ​ര്യ​ത്തോ​ടും രാ​ജ്യ​സ്നേ​ഹ​ത്തോ​ടും കൂ​ടി ഇ​ന്ത്യ മു​ഴു​വ​ൻ ഒ​രു​മി​ച്ച് തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ഞാ​യ​റാ​ഴ്ച പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ​യി​ലാ​ണ് പ്ര​ഖ്യാ​പ​നം.

‘ശ​നി​യാ​ഴ്ച രാ​ജ്യ​ത്തെ യു​വ​ജ​നം സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ക്കാ​ൻ ഡ​ൽ​ഹി​യി​ലെ​ത്തി. വെ​റു​പ്പോ ദേ​ഷ്യ​മോ ഇ​ല്ലാ​തെ, സ്നേ​ഹം നി​റ​ഞ്ഞ മ​ന​സ്സോ​ടെ​യാ​ണ് അ​വ​ർ എ​ത്തി​യ​ത്. എ​ന്നാ​ൽ പൊ​ലീ​സും ബി.​ജെ.​പി ഗു​ണ്ട​ക​ളും ചേ​ർ​ന്ന് അ​വ​രെ മ​ർ​ദി​ച്ചു. നാം ​ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ ഇ​ങ്ങ​നെ​യ​ല്ല. പാ​ർ​ട്ടി, ലിം​ഗം, ജാ​തി, സ​മൂ​ഹം, സം​സ്ഥാ​നം എ​ല്ലാ​റ്റി​നും അ​തീ​ത​മാ​യി ഒ​ന്നി​ച്ചു​കൂ​ടി​യ ഇ​ന്ത്യ​ക്കാ​രാ​യി ന​മ്മ​ൾ തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യും. യു​വ​ജ​ന​ങ്ങ​ളും എ​ല്ലാ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും പൗ​ര​സ​മൂ​ഹ കൂ​ട്ടാ​യ്മ​ക​ളും ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വ​സി​ക്കു​ന്ന​വ​രും ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​ക്കൊ​പ്പം നി​ൽ​ക്കു​ന്ന​വ​രും ന​മ്മോ​ടൊ​പ്പം അ​ണി​നി​ര​ക്കും. വോ​ട്ടു​കൊ​ള്ള അ​വ​സാ​നി​പ്പി​ക്കു​ക, എ​സ്‌.​ഐ.​ആ​ർ നി​ർ​ത്തി​വെ​ക്കു​ക, ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി എ​ന്നീ കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് രാ​ജ്യ​ത്തി​നു​വേ​ണ്ടി ചീ​ഫ് ജ​സ്റ്റി​സി​ന് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കും.

ന​രേ​ന്ദ്ര മോ​ദി, അ​മി​ത് ഷാ, ​അ​ജി​ത് ഡോ​വ​ൽ, മോ​ഹ​ൻ ഭാ​ഗ​വ​ത് സം​ഘ​ത്തി​ന് ഇ​ന്ത്യ​യു​ടെ ശ​ബ്ദം നി​ശ്ശ​ബ്ദ​മാ​ക്കാ​ൻ ക​ഴി​യി​ല്ല. ഈ ​ഭീ​രു​ക്ക​ൾ​ക്ക് ന​മ്മെ ഭ​യ​പ്പെ​ടു​ത്താ​നാ​വി​ല്ല. അ​വ​ർ വ​ഴി​മാ​റി​യേ തീ​രൂ. പേ​ടി​ക്ക​രു​ത് നാ​ളെ, ഇ​ന്ത്യ മു​ഴു​വ​ൻ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് മാ​ർ​ച്ച് ചെ​യ്യും’ എ​ന്നാ​ണ് വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലു​ള്ള​ത്.രാ​ജ്യ​ത്ത് ജ​നാ​ധി​പ​ത്യം സം​ര​ക്ഷി​ക്കു​ന്ന​തി​നു​വേ​ണ്ടി തി​ങ്ക​ളാ​ഴ്ച സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നെ കാ​ണു​മെ​ന്ന് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു. താ​നും രാ​ഹു​ൽ ഗാ​ന്ധി​യും ചീ​ഫ് ജ​സ്റ്റി​സി​ന് ക​ത്തു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും വൈ​കീ​ട്ട് നാ​ലി​നും അ​ഞ്ചി​നും ഇ​ട​യി​ൽ കൂ​ടി​ക്കാ​ഴ്ച​ക്കു​ള്ള സ​മ​യം നി​ശ്ച​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യം ചീ​ഫ് ജ​സ്റ്റി​സി​നെ ധ​രി​പ്പി​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - All of India to March to Supreme Court, Memorandum to CJI: Rahul Gandhi | Vote Chori Protest
Next Story