Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Priyanka Gandhi and Rahul gandhi
cancel
Homechevron_rightNewschevron_rightIndiachevron_right'മുദ്രാവാക്യം ജയ്​...

'മുദ്രാവാക്യം ജയ്​ ജവാൻ ജയ്​ കിസാൻ, എന്നാൽ മോദിയുടെ അഹങ്കാരം ജവാനെ കർഷകർക്ക്​ എതിരാക്കുന്നു' -രാഹുൽ

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറി​െൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കർഷകനെ സൈനികൻ ആക്രമിക്കാനൊരുങ്ങുന്ന ചിത്രം പങ്കുവെച്ചാണ്​ രാഹുലി​െൻറയും പ്രിയങ്കയുടെയും ട്വീറ്റ്​.

'വളരെ സങ്കടകരമായ ഒരു ചിത്രമാണിത്​. ജയ്​ ജവാൻ, ജയ്​ കിസാൻ എന്നതായിരുന്നു നമ്മുടെ മുദ്രാവാക്യം. എന്നാൽ ഇന്ന്​ പ്രധാനമന്ത്രിയുടെ അഹങ്കാരം ജവാൻമാർ കർഷകർക്കെതിരെ നിലകൊള്ളുന്നതിന്​ കാരണമായി. ഇത്​ അപകടകരമാണ്​' -രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു. പ്രതിഷേധത്തിനെത്തിയ കർഷകനെ അടിക്കാൻ ഒരുങ്ങുന്ന ജവാ​െൻറ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു.

'ബി.ജെ.പി സർക്കാറിൽ രാജ്യത്തി​െൻറ അവസ്​ഥ നോക്കൂ. കോടിപതികളായ ബി​.ജെ.പിയുടെ സുഹൃത്തു​ക്കൾ ഡൽഹിയിലെത്തു​േമ്പാൾ ചുവന്ന പരവതാനി വിരിച്ചുനൽകും. കർഷകർ ഡൽഹിയിലേക്ക്​ വരാനൊരുങ്ങു​േമ്പാൾ വഴി കു​ഴിക്കു​ം. കർഷകർക്കെതിരെ അവർ ഒരു നിയമമുണ്ടാക്കി. പക്ഷേ കർഷകർ സർക്കാറിനോട്​ ഇതിനെക്കുറിച്ച്​ പറയാനെത്തുന്നത്​ തെറ്റാണോ​? ' -കർഷക സമരത്തിൽ പൊലീസ്​ നടപടിയുടെ ചിത്രങ്ങൾ പങ്കുവെച്ച്​ പ്രിയങ്ക ഗാന്ധി ട്വീറ്റ്​ ചെയ്​തു.

വ്യാഴാഴ്​ച ആരംഭിച്ച കർഷക സമരം അടിച്ചമർത്താനായിരുന്നു സർക്കാറി​െൻറ ശ്രമം. വിവിധ സംസ്​ഥാനങ്ങളി​ലെ കർഷകർ ഡൽഹിയിലേക്ക്​ പ്രവേശിക്കാതിരിക്കാൻ അതിർത്തികളിൽ സുരക്ഷ സേനയെയും പൊലീസിനെയും വൻതോതിൽ നിയോഗിച്ചിരിക്കുകയാണ്​. കഴിഞ്ഞ രണ്ടുദിവസവും നിരവധി സംഘർഷങ്ങൾക്ക്​ രാജ്യതലസ്​ഥാനം സാക്ഷിയായി. കർഷകർക്ക്​ നേരെ ജലപീരങ്കിയും ​ഗ്രനേഡും പ്രയോഗിക്കുകയും അതിർത്തികളിൽ കൂറ്റൻ ബാരി​ക്കേഡുകൾ സ്​ഥാപിക്കുകയും വഴികൾ മണ്ണിട്ട്​ ഉയർത്തുകയും ചെയ്യുകയായിരുന്നു. എന്നാൽ ഈ തടസങ്ങളെല്ലാം നീക്കി രാജ്യതലസ്​ഥാനത്തേക്ക്​ കുതിക്കുകയാണ്​ അരലക്ഷത്തിലധികം കർഷകർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Priyanka GandhiFarmers ProtestPM ModiFarm LawDelhi Chalo MarchRahul Gandhi
News Summary - Rahul Gandhi and Priyanka Gandhi blames PM Modis arrogance behind viral photo of farmer
Next Story