Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Fifty shades of Grey
cancel
Homechevron_rightNewschevron_rightIndiachevron_rightഹോളിവുഡ്​ സിനിമയിലെ...

ഹോളിവുഡ്​ സിനിമയിലെ ചിത്രം ഉപയോഗിച്ച്​ രാഹുൽ ഗാന്ധിക്കെതിരെ വ്യാജപ്രചാരണം; മു​ഖസാദൃശ്യം ചൂണ്ടിക്കാട്ടി ട്വിറ്റർ

text_fields
bookmark_border

ഹോളിവുഡ്​ സിനിമയായ 'ഫിഫ്​റ്റി ഷെയ്​ഡ്​സ്​ ഒാഫ്​ ഗ്രേ'യിലെ കഥാപാത്രങ്ങളുടെ ചിത്രം ഉപയോഗിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്കെതിരെ വ്യാജപ്രചാരണം. ഹോളിവുഡ്​ താരങ്ങളായ ജാമീ ഡോർനനി​െൻറയും ഡകോട്ട ജോൺസ​െൻറയും ചിത്രം ഉപയോഗിച്ചാണ്​ പ്രചാരണം.

സിനിമയിലെ സീൻ ഉപയോഗിച്ച്​ രാഹുൽ ഗാന്ധിയും കാമുകിയും എന്ന രീതിയിലാണ് ചിത്രം​ ട്വിറ്ററിൽ പ്രചരിക്കുന്നത്​. ചിത്രത്തിലെ നായകനാണ്​ ജാമീ. നായിക ഡകോട്ടയും. ഇരുവരുടെയും ചിത്രം ഉപയോഗിച്ച്​ ജാമിയെ രാഹുൽ ഗാന്ധിയാക്കിയാണ്​ പ്രചാരണം.

'മീ ആൻഡ്​ ഹു' എന്ന ട്വിറ്റർ പേജിലാണ്​ ആദ്യം ചിത്രം പ്രത്യക്ഷപ്പെട്ടത്​. ട്വീറ്റ്​ ചെയ്​തതോടെ ഇന്ത്യക്കാർ രാഹുൽ ഗാന്ധിക്കെതിരെ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു.

ചിലർ രാഹുൽ ഗാന്ധിയും കാമുകിയും എന്ന പേരിൽ ചിത്രം പ്രചരിപ്പിക്കുകയും ചെയ്​തു. എന്നാൽ രാഹുൽ ഗാന്ധിയുടെയും ജാമീ ഡോർനനി​െൻറയും മുഖസാദൃശ്യത്തിൽ അതിശയം രേഖപ്പെടുത്തിയവരും ചെറുതല്ല.

ജാമീക്ക്​ വൻവിജയം നേടിക്കൊടുത്ത ചിത്രങ്ങളിലൊന്നാണ്​ ഫിഫ്​റ്റി ഷെയ്​ഡ്​സ്​ ഒാഫ്​ ഗ്രേ. നോർത്തേൻ ഐറിഷ്​ നടനായ ജാമി മോഡലിങ്​ രംഗത്തിലൂ​ടെയാണ്​ ഹോളിവുഡിലേക്ക്​ എത്തുന്നത്​. ടെലിവിഷൻ സീരീസിലും ജാമീ അഭിനയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HollywoodFifty Shades of GreyJamie DornanRahul Gandhi
News Summary - Rahul Gandhi and His GirlFriend Hollywood Movie Scene Uses For Campaign
Next Story