Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅൽവാർ കൂട്ടബലാൽസംഘം:...

അൽവാർ കൂട്ടബലാൽസംഘം: കുടുംബത്തിന്​ നീതി കിട്ടും -രാഹുൽ ഗാന്ധി

text_fields
bookmark_border
rahul
cancel

ന്യൂഡൽഹി: രാജസ്ഥാനിലെ അൽവാറിൽ കൂട്ട ബലാൽസംഘത്തിനിരയായ പെൺകുട്ടിയുടെ കുടുംബത്തിന്​ നീതി കിട്ടുമെന്ന്​ കോൺ ഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ചതിന്​ ശേഷമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതി കരണം.

അൽവാറിലെ പെൺകുട്ടിക്കും കുടുംബത്തിനും എത്രയും പെ​ട്ടെന്ന്​ നീതി കിട്ടും. തനി​ക്കിതൊരു രാഷ്​ട്രീയ പ്രശ്​നമല്ലെന്നും വൈകാരിക പ്രശ്​നമാണെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു. കേസ്​ കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസിന്​ വീഴ്​ചയുണ്ടായെന്ന പ്രധാനമന്ത്രി ന​േരന്ദ്ര മോദിയുടെ ആരോപണത്തിനാണ്​ രാഹുൽ മറുപടി പറഞ്ഞത്​.

സ്​ത്രീകൾക്കെതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കാൻ സാധിക്കില്ല. കുടുംബം ആവശ്യപ്പെട്ട നടപടികളെല്ലാം കേസിൽ ഉണ്ടാവുമെന്നും രാഹുൽ വ്യക്​തമാക്കി. ഏപ്രിൽ 26ന്​ രാജസ്ഥാനിലെ അൽവാറിലെ ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന ദലിത്​ യുവതിയെ അഞ്ചംഗ സംഘം പീഡിപ്പിക്കുകയായിരുന്നു. ഏപ്രിൽ 26ന്​ തന്നെ രാജസ്ഥാൻ പൊലീസിൽ പരാതി നൽകിയെങ്കിലും മെയ്​ രണ്ടിനാണ്​ പൊലീസ്​ കേസെടുക്കാൻ തയാറായത്​. ഇത്​ വിവാദങ്ങൾക്ക്​ വഴിവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsAlwar gang rapeRahul Gandhi
News Summary - Rahul gandhi on alwar gang rape-India news
Next Story