12 തുഗ്ലക്ക് ലെയ്നിൽ ഇനി രാഹുൽ ഉണ്ടാകില്ല, ഔദ്യോഗിക വസതി ഒഴിയുമെന്നറിയിച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡല്‍ഹി: പാർലമെന്റ് എം.പി സ്ഥാനം റദ്ദാക്കപ്പെട്ടതിനു പിന്നാലെ ഔദ്യോഗിക വസതി ഒഴിയാൻ സമ്മതിച്ച് രാഹുൽ ഗാന്ധി. 12 തുഗ്ലക്ക് ലെയ്നിലാണ് രാഹുലിന്റെ ഔദ്യോഗിക വസതി. വസതി ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റില്‍ നിന്ന് നോട്ടീസ് നൽകിയിരുന്നു.
നിര്‍ദേശം പാലിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് രാഹുല്‍ ലോക്സഭാ സെക്രട്ടേറിയേറ്റിന് കത്ത് നൽകി. ‘നാലു തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുത്ത വ്യക്തിയെന്ന നിലയില്‍, ഇവിടുത്തെ സന്തോഷകരമായ നാളുകള്‍ക്ക് കടപ്പെട്ടിരിക്കുന്നത് ജനങ്ങളോടാണ്. എന്റെ അവകാശങ്ങളെ കുറിച്ച് മുൻവിധികളൊന്നുമില്ലാതെ, നിങ്ങളുടെ കത്തിലെ നിർദേശങ്ങൾ ഞാൻ പാലിക്കും’ - രാഹുൽ വ്യക്തമാക്കി.
അപകീര്‍ത്തിക്കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു വര്‍ഷത്തേക്ക് തടവു ശിക്ഷ വിധിച്ചതോടെയാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കിയത്. ഇതു സംബന്ധിച്ച് വൻ പ്രതിഷേധങ്ങൾ അരങ്ങേറുന്നതിനിടെയാണ്, രാഹുലിനോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

