Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്ക്​...

മോദിക്ക്​ അധികാരം നഷ്​ടപ്പെടുമെന്ന ഭയം–രാഹുൽ

text_fields
bookmark_border
മോദിക്ക്​ അധികാരം നഷ്​ടപ്പെടുമെന്ന ഭയം–രാഹുൽ
cancel

ന്യൂ​ഡ​ൽ​ഹി: അ​വി​ശ്വാ​സ​പ്ര​മേ​യ ച​ർ​ച്ച​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​േ​ര​ന്ദ്ര മോ​ദി​യെ​യും ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ​ഷാ​യെ​യും ക​ട​ന്നാ​ക്ര​മി​ച്ച്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ‘‘പ്ര​ധാ​ന​മ​ന്ത്രി​യും ബി.​െ​ജ.​പി പ്ര​സി​ഡ​ൻ​റും വേ​റി​ട്ട രീ​തി​യു​ള്ള രാ​ഷ്​​ട്രീ​യ​ക്കാ​രാ​ണ്. തോ​റ്റാ​ലും ജ​യി​ച്ചാ​ലും കോ​ൺ​ഗ്ര​സു​കാ​ർ​ക്ക്​ പ്ര​ശ്​​ന​മ​ല്ല. പ​ക്ഷേ, ഇ​വ​ർ​ക്ക്​ അ​ധി​കാ​രം ന​ഷ്​​ട​പ്പെ​ടു​ന്ന​ത്​ താ​ങ്ങാ​നാ​വി​ല്ല. അ​ധി​കാ​രം ന​ഷ്​​ട​പ്പെ​ടു​മെ​ന്ന പേ​ടി​യു​ണ്ട്.

ഇൗ ​ഭ​യ​മാ​ണ്​ രോ​ഷ​മാ​യി മാ​റു​ന്ന​ത്​’’ -രാ​ഹു​ൽ പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി സ​ത്യ​സ​ന്ധ​ന​ല്ല. അ​തു​കൊ​ണ്ട്​ ത​​​െൻറ ക​ണ്ണി​ലേ​ക്ക്​ നോ​ക്കാ​ൻ​പോ​ലും അ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​യു​ന്നി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​േമാ​ദി വ്യാ​ജ വാ​ഗ്​​ദാ​ന​ങ്ങ​ളു​ടെ മി​ന്ന​ലാ​ക്ര​മ​ണ​മാ​ണ്​ ന​ട​ത്തു​ന്ന​ത്. കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക്​ ഇൗ​യി​ടെ താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ച്ച​തും വ്യാ​ജ മി​ന്ന​ലാ​​ക്ര​മ​ണ​മാ​ണ്. ആ​ളു​ക​ളെ ത​ല്ലി​ക്കൊ​ല്ലു​ന്നു. സ്​​ത്രീ​ക​ളോ​ട്​ അ​തി​ക്ര​മം കാ​ട്ടു​ന്നു. അ​തേ​ക്കു​റി​ച്ചൊ​ക്കെ പ​ക്ഷേ, പ്ര​ധാ​ന​മ​ന്ത്രി മൗ​നം​പാ​ലി​ക്കു​ക​യാ​ണ്. ​

പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​​​െൻറ കാ​വ​ൽ​ഭ​ട​ന​ല്ല, അ​ഴി​മ​തി​ക്കാ​രാ​യ വ്യ​വ​സാ​യി​ക​ളു​ടെ വി​ശ്വ​സ്​​ത​നാ​ണ്. അ​വ​ർ​ക്കു​വേ​ണ്ടി​യാ​ണ്, പാ​വ​പ്പെ​ട്ട​വ​ർ​ക്കു​വേ​ണ്ടി​യ​ല്ല അ​ദ്ദേ​ഹം പ​ണി​യെ​ടു​ക്കു​ന്ന​ത്. കോ​ർ​പ​റേ​റ്റു​ക​ളു​ടെ ​ശ​ത​കോ​ടി​ക​ൾ എ​ഴു​തി​ത്ത​ള്ളു​ന്നു. വി​യ​ർ​പ്പൊ​ഴു​ക്കു​ന്ന ക​ർ​ഷ​ക​നോ​ട്​ ക​നി​വി​ല്ല. മി​നി​മം താ​ങ്ങു​വി​ല വ​ഴി കേ​ന്ദ്ര​ത്തി​നു​ള്ള ചെ​ല​വി​​​െൻറ നാ​ലി​ര​ട്ടി​യാ​ണ്​ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ മാ​ത്രം കാ​ർ​ഷി​ക ക​ടം എ​ഴു​തി​ത്ത​ള്ളാ​ൻ നീ​ക്കി​വെ​ച്ച​ത്.

റാ​ഫേ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ മോ​ദി​ക്കു​വേ​ണ്ടി രാ​ജ്യ​ത്തോ​ട്​ ക​ള്ളം പ​റ​ഞ്ഞു. റാ​ഫേ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ലെ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക്​ പ്ര​ധാ​ന​മ​ന്ത്രി ഉ​ത്ത​രം പ​റ​യ​ണം. 
ഭ​ര​ണ​ഘ​ട​ന പൊ​ളി​ച്ചെ​ഴു​​തു​മെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി പ​റ​യു​ന്നു. അ​ത്​ ഭ​ര​ണ​ഘ​ട​നാ​ശി​ൽ​പി അം​ബേ​ദ്​​ക​ർ​ക്കും ഇ​ന്ത്യ​ക്കും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ്. 
തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തു ന​ൽ​കി​യ വാ​ഗ്​​ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ മോ​ദി​സ​ർ​ക്കാ​ർ പ​രാ​ജ​യം. നാ​ലു കോ​ടി പേ​ർ​ക്ക്​ തൊ​ഴി​ൽ വാ​ഗ്​​ദാ​നം ചെ​യ്​​തി​ട്ട്​ നാ​ലു ല​ക്ഷം യു​വാ​ക്ക​ൾ​ക്കു​ മാ​ത്ര​മാ​ണ്​ കി​ട്ടി​യ​ത്​ -രാ​ഹു​ൽ പ​റ​ഞ്ഞു.

Live Update

  • ​​രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ മുഴുവൻ നിഷേധിച്ച്​ പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ
  • ഞാന്‍ ബി ജെ പി യോടും ആര്‌ എസ്സ് എസ്സിനോടും പ്രധാന മന്ത്രിയോടും കടപ്പെട്ടിരിക്കുന്നു. അവരാണ് എനിക്ക് ഇന്ത്യയുടെ വില, കോണ്‍ഗ്രസ്സിന്‍റെ മൂല്യം, അര്‍ത്ഥം തുടങ്ങിയവ മനസ്സിലാക്കി തന്നതെന്ന്​ രാഹുൽ പറഞ്ഞു
  • പ്രസംഗത്തിന്​ ശേഷം ഇരിപ്പിടത്തിനടുത്തെത്തി മോദിയെ ആലിംഗനം ചെയ്​ത്​ രാഹുൽ
  •  ലോക്സഭയിൽ നാടകീയ സംഭവങ്ങൾ
  • ദളിതർക്കും ആദിവാസികൾക്കുമെതിരെ രാജ്യത്ത്​ അക്രമം വർധിക്കുകയാണ്​. ഇക്കാര്യത്തിൽ മോദിയുടെ അഭിപ്രായം പറയണമെന്ന്​ രാഹുൽ ഗാന്ധി
  • സ്​ത്രീകൾക്ക്​ ഇന്ത്യയിൽ സുരക്ഷയില്ലെന്ന്​ ലോകം പറയുന്ന സാഹചര്യത്തിലേക്ക്​ കാര്യങ്ങൾ എത്തിയിരിക്കുകയാണ്​. ഇതിനെതിരെ ഒരുവാക്ക്​ പോലും പറയാൻ മോദി തയാറായിട്ടില്ല-രാഹുൽ
  • ബഹളത്തെ തുടർന്ന്​ ലോക്​സഭ നിർത്തിവെച്ചു
  • മോദിക്ക്​ ചൈനയോടാണ്​ താൽപര്യം
  • റാഫേൽ അഴിമതി 45000 കോടിയുടെതെന്ന്​ രാഹുൽ
  • ​അമിത്​ഷായുടെ മകൻ അനധികൃതമായി വരുമാനം 16,000 ഇരട്ടി വർധിപ്പിച്ചപ്പോൾ, ഇന്ത്യയുടെ കാവൽക്കാരനാണെന്ന്​ പറയുന്ന മോദി മൗനം പാലിച്ചുവെന്ന്​ രാഹുൽ
  • വൻകിട ബിസിനസുകാരെയാണ്​ മോദി സർക്കാർ സഹായിക്കുന്നത്​. സാധാരണക്കാരുടെ കാര്യത്തിൽ സർക്കാർ പരാജയമാണ്​. 
  • ​നോട്ടുനിരോധനവും ജി.എസ്​.ടിയും ചെറുകിട വ്യവസായങ്ങളെ തകർത്തു -രാഹുൽ
  • വാഗ്​ദാനങ്ങൾ നൽകി യുവാക്കളെ മോദി വഞ്ചിച്ചുവെന്ന്​ രാഹുൽ 
  • അവിശ്വസപ്രമേയത്തിലെ ചർച്ചയിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു
  • മൻമോഹൻ സിങ്​ പറഞ്ഞത്​ ​ന്യൂനപക്ഷങ്ങൾക്കാണ്​ രാജ്യത്തെ വിഭവങ്ങളിലുള്ള അവകാശമെന്നാണ്​. മോദി ഇത്​ തിരുത്തി പാവങ്ങൾക്കാണ്​ രാജ്യത്തെ വിഭവങ്ങളിലുള്ള അവകാശമെന്ന്​ വ്യക്​തമാക്കി-രാകേഷ്​ സിങ്​
  • പാവങ്ങൾ വേണ്ടിയാണ്​ മോദി സർക്കാറി​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറ പ്രവർത്തനം. എല്ലാവർക്കും വൈദ്യുതി എത്തിക്കാൻ സർക്കാറിന്​ സാധിച്ചു-രാകേഷ്​ സിങ്​
  • ചരിത്രത്തിലാദ്യമായാണ്​ മികച്ച രീതിയിൽ പ്രവർതിക്കുന്ന സർക്കാറിനെതിരെ അവിശ്വാസപ്രമേയം കൊണ്ട്​ വരുന്നതെന്ന്​ ബി.ജെ.പി എം.പി രാകേഷ്​ സിങ്​
  • സഭയിൽ ബി.ജെ.പി എം.പി രാകേഷ്​ സിങ് സംസാരിക്കുന്നു​
  • ആന്ധ്രയിൽ ബി.ജെ.പി തുടച്ച്​ നീക്കപ്പെടുമെന്ന്​ ജയദേവ്​ ഗല്ല
  • ​തെരഞ്ഞെടുപ്പ്​ സമയത്ത്​ കോൺഗ്രസ്​ അമ്മയെ കൊന്നു കുഞ്ഞിനെ രക്ഷിച്ചുവെന്ന്​ മോദി പറഞ്ഞു. താനുണ്ടായിരുന്നെങ്കിൽ കുഞ്ഞിനെ കൂടി രക്ഷിക്കുമായിരുന്നുവെന്ന്​ മോദി പറഞ്ഞു. നാല്​ വർഷം കഴിഞ്ഞിട്ടും അമ്മയെ രക്ഷിക്കാനുള്ള നീക്കങ്ങളൊന്നും മോദി നടത്തിയിട്ടില്ല-ജയ്​ദേവ്​ ഗല്ല
  • ബി.ജെ.പിയുമായി ടി.ഡി.പി നടത്തുന്നത്​ ധർമ്മയുദ്ധമാണ്​-ജയദേവ്​ ഗല്ല
  • ഭൂരിപക്ഷവും ധാർമികതയും തമ്മിലുള്ള പോരാട്ടമാണ്​ ഇന്ന്​ പാർലമ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറിൽ നടക്കുന്നതെന്ന്​ ടി.ഡി.പി എം.പി ജയദേവ്​ ഗല്ല
  • ആന്ധ്രപ്രദേശ്​ വിഷയത്തിൽ ഉൗന്നി ജയദേവ്​ ഗല്ലയുടെ പ്രസംഗം
  • പാർലമ​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​െൻറിൽ ടി.ഡി.പി-ടി.ആർ.എസ്​ തർക്കം
    • ടി.ഡി.പിയുടെ ജയദേവ്​ ഗല്ല ചർച്ചക്ക്​ തുടക്കം കുറിച്ചു
    • ടി.ഡി.പി എം.പി ശ്രീനിവാസാണ്​ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്​
    • നരേന്ദ്രമോദി സർക്കാറിനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിച്ചു
    • ടി.ഡി.പിയാണ്​ സർക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്​
    • ആറ്​ മണിക്കാണ്​ വിശ്വാസപ്രമേയത്തിലുള്ള വോ​െട്ടടുപ്പ്​ നടക്കുക
    • വിശ്വാസ വോ​െട്ടടുപ്പിൽ നിന്ന്​ വിട്ടുനിൽക്കുന്ന ബിജു ജനതാദൾ സഭ ബഹിഷ്​കരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oppositionndamalayalam newsNon confidance motion
News Summary - Rahul gandhi against pm modi -India news
Next Story