Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധനവില: മോദിയെ...

ഇന്ധനവില: മോദിയെ ഫ്യുവൽ ചലഞ്ചിന്​ വെല്ലുവിളിച്ച്​ രാഹുൽ

text_fields
bookmark_border
ഇന്ധനവില: മോദിയെ ഫ്യുവൽ ചലഞ്ചിന്​ വെല്ലുവിളിച്ച്​ രാഹുൽ
cancel

ന്യൂ​ഡ​ൽ​ഹി: എ​ക്​​സൈ​സ്​ തീ​രു​വ കു​റ​ച്ച്​ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല പി​ടി​ച്ചു​നി​ർ​ത്താ​ൻ ത​യാ​റാ​കാ​ത്ത മോ​ദി സ​ർ​ക്കാ​റി​ന്​ ​താ​ക്കീ​തും വെ​ല്ലു​വി​ളി​യു​മാ​യി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ഇ​ന്ധ​ന​വി​ല കു​റ​ക്കാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ദേ​ശ​വ്യാ​പ​ക ​പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്നും അ​തു​വ​ഴി വി​ല കു​റ​ക്കാ​ൻ മോ​ദി​യെ നി​ർ​ബ​ന്ധി​ത​മാ​ക്കു​മെ​ന്നു​മാ​ണ്​ രാ​ഹു​ലി​​​െൻറ മു​ന്ന​റി​യി​പ്പ്. 

രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭം ന​ട​ത്തു​മെ​ന്ന കോ​ൺ​ഗ്ര​സി​​​െൻറ മു​ന്ന​റി​യി​പ്പ്​ ​കേ​ന്ദ്ര​സ​ർ​ക്കാ​റി​നു​മേ​ൽ പു​തി​യ സ​മ്മ​ർ​ദ​മാ​യി. തീ​രു​വ കു​റ​ച്ചാ​ൽ വി​ക​സ​നം വേ​ണ്ട​വി​ധം ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന ന്യാ​യ​മാ​ണ്​ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി കേ​ന്ദ്ര​മ​ന്ത്രി​മാ​ർ നി​ര​ത്തു​ന്ന​ത്. സ​ർ​ക്കാ​ർ മ​ന​സ്സു​വെ​ച്ചാ​ൽ 25 രൂ​പ വ​രെ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല​യി​ൽ കു​റ​ക്കാ​മെ​ന്ന്​ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​രം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ്​ രാ​ഹു​ലി​​​െൻറ വെ​ല്ലു​വി​ളി. 

ജ​ന​രോ​ഷം പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ല കു​റ​ക്കാ​നു​ള്ള ഉ​പാ​യം ക​ണ്ടെ​ത്താ​തെ സ​ർ​ക്കാ​റി​ന്​ മാ​ർ​ഗ​മി​ല്ല. വി​ഷ​യം പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ഏ​റ്റെ​ടു​ത്താ​ൽ കൂ​ടു​ത​ൽ പ​രി​ക്കേ​ൽ​ക്കും. ധ​ന​മ​ന്ത്രാ​ല​യ​മാ​ക​​െ​ട്ട, എ​ക്​​സൈ​സ്​ തീ​രു​വ കു​റ​ച്ച്​ ഖ​ജ​നാ​വ്​ ചോ​ർ​ത്ത​രു​തെ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യു​മാ​ണ്. 

ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ എ​ണ്ണ-​പ്ര​കൃ​തി​വാ​ത​ക കോ​ർ​പ​റേ​ഷ​നെ (ഒ.​എ​ൻ.​ജി.​സി) സാ​മ്പ​ത്തി​ക​മാ​യി കു​രു​ക്കാ​നു​ള്ള നി​ർ​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണ്. ന​ട​പ്പു വ​ർ​ഷ​ത്തേ​ക്ക്​ അ​ന്താ​രാ​ഷ്​​ട്ര വി​ല​യേ​ക്കാ​ൾ താ​ഴ്​​ത്തി അ​സം​സ്​​കൃ​ത എ​ണ്ണ വി​ൽ​ക്കാ​ൻ ഒ.​എ​ൻ.​ജി.​സി​ക്ക്​ നി​ർ​ദേ​ശം ന​ൽ​കാ​നാ​ണ്​ പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യ​ത്തി​​​െൻറ നീ​ക്കം. 

ഇ​ന്ത്യ​ൻ ഒാ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, എ​ച്ച്.​പി.​സി.​എ​ൽ, ബി.​പി.​സി.​എ​ൽ എ​ന്നീ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ ക്രൂ​ഡ്​ ഒാ​യി​ലി​​​െൻറ അ​ഞ്ചി​ലൊ​ന്ന്​ ന​ൽ​കു​ന്ന​ത്​ ഒ.​എ​ൻ.​ജി.​സി​യാ​ണ്. 
അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല​ക്ക്​ പ​രി​ധി നി​ശ്ച​യി​ച്ചാ​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല ഉ​യ​രു​ന്ന​തി​നും പ​രി​ധി​യു​ണ്ടാ​കും. 2015നു ​ശേ​ഷം ഇ​ന്ധ​ന സ​ബ്​​സി​ഡി​യാ​യി ഇ​ന​ത്തി​ൽ ഒ.​എ​ൻ.​ജി.​സി ഒ​ന്നും ന​ൽ​കി​യി​ട്ടി​ല്ല എ​ന്ന​താ​ണ്​ ന്യാ​യം. തീ​രു​മാ​നം ഒ.​എ​ൻ.​ജി.​സി​യു​ടെ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കും. 

‘ഫി​റ്റ്​​ന​സ്​ ച​ല​ഞ്ചി’ന്​ പിന്നാലെ ‘ഫ്യു​വ​ൽ ച​ല​ഞ്ച്​’

ഇ​​ന്ധ​​ന​​വി​​ല കു​​റ​​ക്കാ​​ൻ രാ​​ഹു​​ൽ ഗാ​​ന്ധി പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യെ വെ​​ല്ലു​​വി​​ളി​​ച്ച​​ത്​ ട്വി​​റ്റ​​ർ വ​​ഴി​​യാ​​ണ്. ഇ​​തി​​നു കാ​​ര​​ണ​​മാ​​യ​​താക​െട്ട, ക്രി​​ക്ക​​റ്റ്​ താ​​രം വി​​രാ​​ട്​ കോ​​ഹ്​​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി​​യോ​​ട്​ ട്വി​​റ്റ​​റി​​ൽ ന​​ട​​ത്തി​​യ വെ​​ല്ലു​​വി​​ളി​​യും. 

ശാ​​രീ​​രി​​ക​​ക്ഷ​​മ​​ത​​ക്കു​​ള്ള ഫി​​റ്റ്​​​ന​​സ്​ പ്ര​​ചാ​​ര​​ണ​​ത്തി​​ൽ ത​​നി​​ക്കൊ​​പ്പം പ​െ​​ങ്ക​​ടു​​ക്കാ​​ൻ ത​​യാ​​റു​​ണ്ടോ എ​​ന്ന്​ വി​​രാ​​ട്​ കോ​​ഹ്​​​ലി പ്ര​​ധാ​​ന​​മ​​ന്ത്രി​​യോ​​ട്​ ചോ​​ദി​​ച്ചു. യോ​​ഗ അ​​ഭ്യ​​സി​​ക്കു​​ന്ന മോ​​ദി വെ​​ല്ലു​​വി​​ളി ഏ​​റ്റെ​​ടു​​ത്ത്​ പ്ര​​തി​​ക​​രി​​ച്ചു. ഫി​​റ്റ്​​​ന​​സ്​ കാ​​ണി​​ക്കു​​ന്ന വി​​ഡി​​യോ ട്വി​​റ്റ​​റി​​ൽ പ​​ങ്കു​​വെ​​ക്കാ​​ൻ ത​​യാ​​റാ​​ണെ​​ന്ന്​ മോ​​ദി ട്വി​​റ്റ​​റി​​ൽ പ​​റ​​ഞ്ഞു.‘ഫ്യു​​വ​​ൽ ച​​ല​​ഞ്ച്​’ ഏ​​റ്റെ​​ടു​​ക്കാ​​ൻ ത​​യാ​​റു​​ണ്ടോ എ​​ന്ന ചോ​​ദ്യ​​വു​​മാ​​യി തൊ​​ട്ടു​​പി​​ന്നാ​​ലെ രാ​​ഹു​​ൽ ഗാ​​ന്ധി മോ​​ദി​​യെ പി​​ടി​​കൂ​​ടി. ഇ​​ന്ധ​​ന​​വി​​ല കു​​റ​​ക്കു​​ക. അ​​ത​​ല്ലെ​​ങ്കി​​ൽ കോ​​ൺ​​ഗ്ര​​സ്​ ദേ​​ശ​​വ്യാ​​പ​​ക സ​​മ​​രം ന​​ട​​ത്തും. ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ്ര​​തി​​ക​​ര​​ണം അ​​റി​​യാ​​ൻ കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണെ​​ന്നും രാ​​ഹു​​ൽ ഗാ​​ന്ധി കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. പ​​ക്ഷേ, അ​​തി​​നോ​​ട്​ മോ​​ദി പ്ര​​തി​​ക​​രി​​ച്ചി​​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsFuel challengeRahul Gandhi
News Summary - Rahul gandhi against pm modi on fuel challenge-india news
Next Story