Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘‘നിർമല സീതാരാമൻ...

‘‘നിർമല സീതാരാമൻ അന്ന്​ മറുപടി നൽകാത്തതിൻെറ കാരണം ഇപ്പോൾ വ്യക്തം’’

text_fields
bookmark_border
‘‘നിർമല സീതാരാമൻ അന്ന്​ മറുപടി നൽകാത്തതിൻെറ കാരണം ഇപ്പോൾ വ്യക്തം’’
cancel

ന്യൂഡൽഹി: വായ്​പയെടുത്ത്​ വിദേശത്തേക്ക്​ മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്​സി ഉൾപെടെയുള്ള 50 പേരിൽനിന്ന്​ കി ട്ടാനുള്ള 68,607 കോടി രൂപ ബാങ്കുകൾ എഴ​ുതിത്തള്ളിയ വിവരം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി.

മാർച്ച്​ 16ന്​ ലോക്​സഭയിൽ താൻ ഇന്ത്യയിലെ ഏറ്റവും വലിയ 50 ബാങ്ക്​ കള്ളൻമാരുടെ വിവരം ചോദിച്ചിരുന്നു. പക്ഷേ ധന മന്ത്രി നിർമല സീതാരാമൻ അതിനുത്തരം നൽകിയിരുന്നില്ല. ഇ​േപ്പാൾ ബി.​െജ.പിയുടെ സുഹൃത്തുക്കളായ നിരവ്​ മോദി, മെഹുൽ ചോക്​സി എന്നിവരടക്കമുള്ളവരുടെ പേര്​ ആർ.ബി.ഐ പുറത്തുവിട്ടിരിക്കുന്നു. ഇതുകൊണ്ടാണ്​ സത്യം അവർ മറച്ചുവെച്ചതെന്നും രാഹുൽ പ്രതികരിച്ചു.

വിവരാവകാശ പ്രവർത്തകൻ​ സാകേത്​ ഗോഖലെ നൽകിയ ആർ.ടി​.ഐ അപേക്ഷക്ക്​ റിസർവ്​ ബാങ്ക്​ നൽകിയ മറുപടിയിലാണ്​ നിരവ്​ മോദി, മെഹുൽ ചോക്​സി എന്നിവരടക്കമുള്ള 50പേരിൽ നിന്നും കിട്ടാനുള്ള 68,607 കോടി രൂപ ബാങ്കുകൾ എഴ​ുതിത്തള്ളിയതായ വിവരം പുറത്തുവന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:niramala sitharamanRahul Gandhi
News Summary - rahul gandhi against nirmala sitharaman india news
Next Story