'എല്ലാവരുടെ അക്കൗണ്ടിലും 15 ലക്ഷം, രണ്ടുകോടി ജോലി '; മോദിയുടെ നുണചരിത്രം കർഷകർക്കറിയാം
text_fieldsഇന്ന് ഉച്ചക്ക് രണ്ടിന് കർഷകരുമായി രണ്ടാംഘട്ട ചർച്ച നടത്താനിരിക്കേ നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വ്യാജവാഗ്ദാനങ്ങൾ മാത്രം നൽകുന്ന നരേന്ദ്ര മോദിയെ കർഷകർ വിശ്വസിക്കില്ലെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
എല്ലാ ബാങ്ക് അക്കൗണ്ടിലേക്കും 15ലക്ഷം, എല്ലാവർഷവും രണ്ടുകോടി തൊഴിൽ, 50ദിവസം തരൂ ഇല്ലെങ്കിൽ ജീവനോടെ കത്തിക്കൂ, കൊറോണക്കെതിരായ യുദ്ധം നമ്മൾ 21ദിവസം കൊണ്ട് ജയിക്കും, ആരും നമ്മുടെ പ്രദേശത്ത് നുഴഞ്ഞുകയറി ഒന്നും ചെയ്തിട്ടില്ല തുടങ്ങിയ അവകാശ വാദങ്ങൾ രാഹുൽ ഓർമിപ്പിച്ചു. പ്രധാനമന്ത്രിയുടെ 'അസത്യാഗ്രഹ'ങ്ങളുടെ ദീർഘചരിത്രമറിയുന്ന കർഷകർ മോദിയെ വിശ്വസിക്കുകയില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ചർച്ച നടക്കാനിരിക്കവേ അജണ്ടയുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് കർഷകർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ച് കർഷക സംഘടനകൾ സർക്കാറിന് കത്തെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

