ഇന്ത്യയെന്ന വിമാനം നിലംപതിക്കുന്നുവെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ടെന്ന മുതിർന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിൻഹയുടെ വെളിപ്പെടുത്തലിൽ പരിഹാസവുമായി കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ബി.ജെ.പി സർക്കാർ നിലംപതിക്കാൻ പോവുകയാണെന്ന മുന്നറിയിപ്പുമായാണ് രാഹുലിെൻറ ട്വീറ്റ്. സാമ്പത്തിക മാന്ദ്യവും കുറഞ്ഞ വളർച്ചാ നിരക്കും ഇന്ത്യയെ കൂപ്പുകുത്തിക്കുമെന്നും ട്വീറ്റിലൂടെ രാഹുൽ പറയുന്നു.
‘മാന്യ ജനങ്ങളെ, നിങ്ങളുടെ സഹപൈലറ്റും ധനമന്ത്രിയുമാണ് സംസാരിക്കുന്നത്. നിങ്ങൾ വേഗം സീറ്റ് ബെൽറ്റ് ധരിച്ച് സുരക്ഷിതമായി ഇരിക്കുക. വിമാനത്തിെൻറ ചിറകുകൾ താഴേക്ക് കൂപ്പുകുത്താൻ തുടങ്ങി’– എന്നായിരുന്നു രാഹുൽ ട്വിറ്റ് ചെയ്തത്.
രാജ്യത്തെ സമ്പദ്വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്നുവെന്നും ജി.ഡി.പി സർക്കാർ വെളിപ്പെടുത്തിയതിനേക്കാൾ രണ്ടു ശതമാനം കുറവാണെന്നുമാണ് യശ്വന്ത് സിൻഹ വെളിപ്പെടുത്തിയത്. സേവന മേഖലയുൾപ്പെടെ മന്ദഗതിയിലാണ് നീങ്ങുന്നതെന്നും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
