Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിനെ കോടതി...

രാഹുലിനെ കോടതി കയറ്റാൻ ബി.ജെ.പി

text_fields
bookmark_border
രാഹുലിനെ കോടതി കയറ്റാൻ ബി.ജെ.പി
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര ​േമാ​ദി​യെ ഉ​ന്നം​വെ​ച്ച്​ ‘ചൗ​ക്കീ​ദാ​ർ ചോ​ർ ഹെ’ ​എ​ന്ന്​ ആ​വ ​ർ​ത്തി​ക്കു​ന്നു, ‘മോ​ദി’​യെ​ന്ന കു​ല​നാ​മ​മു​ള്ള എ​ല്ലാ​വ​രെ​യും അ​പ​മാ​നി​ക്കാ​ൻ ​ശ്ര​മി​ക്കു​ന്നു എ ​ന്നീ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ കോ​ട​തി ക​യ​റ്റാ​ൻ ബി.​ ജെ.​പി.
ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ശീ​ൽ കു​മാ​ർ മോ​ദി, ഗു​ജ​റാ​ത്തി​ലെ ബി.​ജെ.​പി എം.​എ​ൽ.​എ പൂ​ർ​ണേ​ഷ് ​ മോ​ദി തു​ട​ങ്ങി​യ​വ​ർ രാ​ഹു​ലി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​മാ​നി​ക്കു​ന്ന രാ​ഹു​ലി​നെ​തി​രെ ക്രി​മി​ന​ൽ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യാ​ൻ പൊ​ലീ​സി​ന്​ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ അ​ഭി​ഭാ​ഷ​ക​നാ​യ ജോ​ഗീ​ന്ദ​ർ ട​ളി ഡ​ൽ​ഹി​യി​ലെ പാ​ട്യാ​ല ഹൗ​സ്​ കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി.

റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ അ​ടു​ത്ത​യി​ടെ യു​ണ്ടാ​യ സു​പ്രീം​കോ​ട​തി തീ​രു​മാ​നം ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്​​തു​വെ​ന്ന്​ കു​റ്റ​പ്പെ​ടു​ത്തി രാ​ഹു​ലി​നെ​തി​രെ കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ബി.​ജെ.​പി ഇ​തി​ന​കം സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.
ന​രേ​ന്ദ്ര മോ​ദി, നീ​ര​വ്​ മോ​ദി, ല​ളി​ത്​ മോ​ദി എ​ന്നി​ങ്ങ​നെ റ​ഫാ​ൽ പോ​ർ​വി​മാ​ന ഇ​ട​പാ​ടി​ൽ പ്ര​ധാ​ന​മ​ന്ത്രി​യെ​യും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു ന​ട​ത്തി​യ മ​റ്റു​ള്ള​വ​രെ​യും ചേ​ർ​ത്തു​പ​റ​യു​ന്ന​ത്​ ദു​സ്സൂ​ച​ന​യാ​ണെ​ന്ന്​ പ​രാ​തി​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു. എ​ല്ലാ ക​ള്ള​ന്മാ​രു​ടെ​യും പേ​രി​ൽ ‘മോ​ദി’ എ​ങ്ങ​നെ വ​ന്നു​വെ​ന്നാ​ണ്​ ​രാ​ഹു​ൽ പ​ല വേ​ദി​ക​ളി​ലും പ്ര​സം​ഗി​ക്കു​ന്ന​തെ​ന്നാ​ണ്​ ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി പ​രാ​തി​പ്പെ​ട്ട​ത്. ഇ​ത്​ ക​ള്ള​നെ​ന്ന്​ വി​ളി​ക്കു​ന്ന​തി​ന്​ തു​ല്യ​മാ​ണ്.

ബം​ഗ​ളൂ​രു​വി​ലെ കോ​ലാ​റി​ൽ ക​ഴി​ഞ്ഞ 13ന്​ ​രാ​ഹു​ൽ ന​ട​ത്തി​യ പ്ര​സം​ഗം തെ​ളി​വാ​യി ചൂ​ണ്ടി​ക്കാ​ട്ടി. പേ​രി​​െൻറ അ​വ​സാ​നം ‘മോ​ദി’ വ​രു​ന്ന​വ​രെ​ല്ലാം അ​പ​മാ​നി​ക്ക​പ്പെ​ടു​ന്ന സ്​​ഥി​തി​യാ​ണ്. ദേ​ശ​ദ്രോ​ഹ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ പാ​ട്യാ​ല കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. ചൗ​ക്കീ​ദാ​ർ ചോ​ർ ഹെ ​എ​ന്ന ത​ല​വാ​ച​ക​മു​ള്ള കോ​ൺ​ഗ്ര​സ്​ പ​ര​സ്യ​ങ്ങ​ൾ ഇ​തി​നി​ടെ മ​ധ്യ​പ്ര​ദേ​ശി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ വി​ല​ക്കി. രാ​ഹു​ലി​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം വി​ല​ക്ക​ണ​മെ​ന്നാ​ണ്​ ഹി​മാ​ച​ൽ പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി ജ​യ്​​റാം താ​കു​ർ ക​ഴി​ഞ്ഞ ദി​വ​സം ആ​വ​ശ്യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsBJPLok Sabha Electon 2019Rahul Gandhi
News Summary - Rahul gandhi against BJP-India news
Next Story