Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആചാരങ്ങൾ...

ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; ശബരിമല വിഷയത്തിൽ നിലപാട്​ മാറ്റി രാഹുൽ

text_fields
bookmark_border
ആചാരങ്ങൾ സംരക്ഷിക്കപ്പെടണം; ശബരിമല വിഷയത്തിൽ നിലപാട്​ മാറ്റി രാഹുൽ
cancel

ദുബൈ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ പുതിയ നിലപാടുമായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. മുൻ നിലപാടിൽ നിന്നും വിരുദ്ധമായി ആചാരങ്ങൾ സംരക്ഷിക്കണം എന്ന വാദത്തിലും കഴമ്പുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു. ദുബൈയ ിൽ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു രാഹുൽ.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട്​ കേരളത്തിലെ നേതാക്കളുമായി സംസാരിച്ചതിന്​ ശേഷമാണ്​ കൂടുതൽ കാര്യങ്ങൾ മനസിലായത്​. തുടക്കത്തിലുള്ള അഭിപ്രായമല്ല ഇപ്പോൾ തനിക്കുള്ളതെന്ന്​ രാഹുൽ പറഞ്ഞു. എന്നാൽ സ്​ത്രീ-പുരുഷ സമത്വം സംരക്ഷിക്കണമെന്ന​ കോടതി നിലപാടും പ്രസക്​തമാണ്​. സുപ്രീം കോടതി വിധിയെ കുറിച്ച്​ സംസാരിക്കാനില്ല. കേരളത്തിലെ ജനങ്ങൾ തീരുമാനിക്ക​െട്ടയെന്നും അദ്ദേഹം വ്യക്​തമാക്കി.

അതേ സമയം കോൺഗ്രസ്​ യു.പിയിൽ ഒറ്റക്ക്​ മത്സരിക്കുമെന്നും രാഹുൽ പ്രതികരിച്ചു. സ്വന്തം രാഷ്​ട്രീയം ഉയർത്തിപ്പിടിച്ച്​ പോരാടും. എസ്​.പിയും ബി.എസ്​.പിയും കോൺഗ്രസിനോട്​ ആശയപ്പൊരുത്തമുള്ള പാർട്ടികളാണ്​. എന്നാൽ അവർ തീരുമാനം എടുത്തുകഴിഞ്ഞുവെന്നും രാഹുൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rahul gandhi in uaeRahul Gandhi
News Summary - rahul gandhi about sabarimala-gulf news
Next Story