Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമേരിക്കയുമായുള്ള കരാർ...

അമേരിക്കയുമായുള്ള കരാർ കർഷകരുടെ മരണപത്രം -രാഹുൽ ഗാന്ധി

text_fields
bookmark_border
അമേരിക്കയുമായുള്ള കരാർ കർഷകരുടെ മരണപത്രം -രാഹുൽ ഗാന്ധി
cancel

പേ​രാ​വൂ​ർ (ക​ണ്ണൂ​ർ): കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​യ ക​ർ​ഷ​ക​രെ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്നും അ​മേ​രി​ക്ക​യു​മാ​യു​ള്ള പു​തി​യ ക​രാ​ർ ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രു​ടെ മ​ര​ണ​പ​ത്ര​മാ​ണെ​ന്നും ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പേ​രാ​വൂ​രി​ൽ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളു​മാ​യും ക​ർ​ഷ​ക​രു​മാ​യും ന​ട​ത്തി​യ സം​വാ​ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​മേ​രി​ക്ക​യി​ലെ വ​ൻ​കി​ട യ​ന്ത്ര​സ​ഹാ​യ​ത്തോ​ടെ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക​വി​ള​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത് ക്രി​മി​ന​ൽ ന​ട​പ​ടി​യാ​ണെ​ന്നും മ​റ്റൊ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ഇ​ത്ത​ര​മൊ​രു ക​രാ​റി​ന് മു​തി​ർ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. നാ​ലു​മാ​സ​ത്തോ​ളം വൈ​കി​യ ക​രാ​ർ ഒ​പ്പി​ടാ​ൻ ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ത്യ​ൻ ഭ​ര​ണാ​ധി​കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും സ്വ​ന്തം സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി ഭ​ര​ണാ​ധി​കാ​രി​ക​ൾ ക​ർ​ഷ​ക​രെ കു​രു​തി​കൊ​ടു​ക്കു​ക​യാ​ണെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

ജെ.​സി.​ബി ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ർ​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് ഈ ​പു​തി​യ ക​രാ​റെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന് ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യി​ൽ മ​റു​പ​ടി ന​ൽ​കാ​ൻ അ​വ​സ​രം നി​ഷേ​ധി​ക്കു​ന്ന​ത്. 3.5 മി​ല്യ​ൺ വ​രു​ന്ന എ​പ്സ്റ്റീ​ൻ സീ​ക്ര​ട്ട് ഫ​യ​ലു​ക​ൾ താ​ൻ പു​റ​ത്തു​വി​ടു​മെ​ന്ന് ഭ​യ​പ്പെ​ട്ടാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ ത​ന്‍റെ പ്ര​സം​ഗം ത​ട​സ്സ​പ്പെ​ടു​ത്തി​യ​തെന്ന​ും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:USindia us trade dealIndia NewsRahul Gandhi
News Summary - Rahul gandhi about india us trade deal
Next Story