Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹിമാചൽ പ്രദേശിലെ യുവമോർച്ച പരിപാടിയിൽ രാഹുൽ ദ്രാവിഡ് പങ്കെടുക്കുമെന്ന് ബി.ജെ.പി

text_fields
bookmark_border
മെയ് 12 മുതൽ 15 വരെ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 139 പ്രതിനിധികൾ പങ്കെടുക്കും
ഹിമാചൽ പ്രദേശിലെ യുവമോർച്ച പരിപാടിയിൽ രാഹുൽ ദ്രാവിഡ് പങ്കെടുക്കുമെന്ന് ബി.ജെ.പി
cancel
Listen to this Article

ഷിംല: ഹിമാചൽ പ്രദേശിലെ ധർമശാലയിൽ നടക്കുന്ന യുവമോർച്ചയുടെ ദേശീയ പ്രവർത്തക സമിതി സമ്മേളനത്തിൽ ഇന്ത്യൻ ക്രിക്കറ്റ് പരിശീലകനും കായികതാരവുമായ രാഹുൽ ദ്രാവിഡ് പങ്കെടുക്കുമെന്ന് ബി.ജെ.പി ധർമശാല എം.എൽ.എ വിശാൽ നെഹ്‌റിയ അറിയിച്ചു. ദ്രാവിഡിന്റെ സാന്നിധ്യം യുവാക്കൾക്ക് വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്താനും മുന്നേറാനുമുള്ള സന്ദേശം നൽകുമെന്ന് നെഹ്‌റിയ പറഞ്ഞു. മെയ് 12 മുതൽ 15 വരെ നടക്കുന്ന സമ്മേളനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 139 പ്രതിനിധികൾ പങ്കെടുക്കും.

രാഹുൽ ദ്രാവിഡിനെ കൂടാതെ ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, മുഖ്യമന്ത്രി ജയ് റാം താക്കൂർ, മറ്റ് പാർട്ടി ഭാരവാഹികൾ, കേന്ദ്രമന്ത്രിമാർ എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്ന് വിശാൽ നെഹ്‌റിയ പറഞ്ഞു.

ഈ വർഷം നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് സമ്മേളനം നടക്കുന്നത്. 2017ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ 44 സീറ്റുകൾ നേടി ബി.ജെ.പി അധികാരത്തിലേറിയിരുന്നു. കോൺഗ്രസിന് 21ഉം മറ്റുള്ളവർക്ക് മൂന്ന് സീറ്റുകളുമാണ് നേടാനായത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rahul Dravid to participate in BJP event in Himachal Pradesh
Next Story