ബിജാപൂർ: പറയുന്ന കാര്യങ്ങൾ ചെയ്ത് കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർണ്ണാടകയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ ലോൺ എഴുതി തള്ളിയതു പോലെയാണ് മോദി വ്യവസായികളുടെ ലോണും എഴുതി തള്ളുന്നത്. 15 ലക്ഷം ബാങ്കുകളിൽ നിക്ഷേപിക്കുമെന്ന് പ്രചരിപ്പിച്ച മോദി ഇതുവരെ ആരുടെയെങ്കിലും അക്കൗണ്ടിലേക്ക് 10 രൂപെയെങ്കിലും നിക്ഷേപിച്ചിട്ടുണ്ടോയെന്നും രാഹുൽ കുറ്റപ്പെടുത്തി.
ബി.ജെ.പി ബിസിനസ്സുകാർക്ക് മാത്രമുള്ളതായി മാറി. ഗുജറാത്തിലെ പ്രധാനപ്പെട്ട എല്ലാ സർവ്വകലാശാലകളും സ്വകാര്യ കമ്പനികളുടെ കയ്യിലാണെ്. ഗുജറാത്തിലെ വിദ്യാഭ്യാസം ഏറ്റവും ചിലവേറിയതാണെന്ന് അവിടുത്തെ ജനങ്ങൾ തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേർത്തു തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചരണത്തിനായി കർണ്ണാടകയിലെത്തിയതായിരുന്നു രാഹുൽ.